സങ്കീർത്തനങ്ങൾ 105:1-6

സങ്കീർത്തനങ്ങൾ 105:1-6 - യഹോവയ്ക്കു സ്തോത്രം ചെയ്‍വിൻ;
തൻനാമത്തെ വിളിച്ചപേക്ഷിപ്പിൻ;
അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയിൽ അറിയിപ്പിൻ.
അവനു പാടുവിൻ; അവനു കീർത്തനം പാടുവിൻ;
അവന്റെ സകല അദ്ഭുതങ്ങളെയുംകുറിച്ചു സംസാരിപ്പിൻ.
അവന്റെ വിശുദ്ധനാമത്തിൽ പ്രശംസിപ്പിൻ;
യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
യഹോവയെയും അവന്റെ ബലത്തെയും തിരവിൻ;
അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിൻ.
അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും
അവൻ തിരഞ്ഞെടുത്ത യാക്കോബിൻ മക്കളുമായുള്ളോരേ,
അവൻ ചെയ്ത അദ്ഭുതങ്ങളും അവന്റെ അടയാളങ്ങളും
അവന്റെ വായുടെ ന്യായവിധികളും ഓർത്തുകൊൾവിൻ.
സങ്കീർത്തനങ്ങൾ 105:1-6