ഒരുത്തൻ വാരിവിതറിയിട്ടും വർധിച്ചുവരുന്നു;
മറ്റൊരുത്തൻ ന്യായവിരുദ്ധമായി ലോഭിച്ചിട്ടും ഞെരുക്കമേയുള്ളൂ.
ഔദാര്യമാനസൻ പുഷ്‍ടി പ്രാപിക്കും;
തണുപ്പിക്കുന്നവന് തണുപ്പു കിട്ടും.
ധാന്യം പൂട്ടിയിട്ടുകൊണ്ടിരിക്കുന്നവനെ ജനങ്ങൾ ശപിക്കും;
അതു വില്ക്കുന്നവന്റെ തലമേലോ അനുഗ്രഹം വരും