ഇതിനുള്ള ഫലങ്ങൾ തിരയുക: james 1:27

1 ദിനവൃത്താന്തം 27:1 (MALOVBSI)

യിസ്രായേൽപുത്രന്മാർ ആളെണ്ണപ്രകാരം പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും സംവത്സരത്തിലെ സകല മാസങ്ങളിലും മാസാന്തരം വരികയും പോകയും ചെയ്യുന്ന അതതു കൂറുകളുടെ ഓരോ പ്രവൃത്തിയിലും രാജാവിനു സേവ ചെയ്തുപോന്ന അവരുടെ പ്രമാണികളും ആകെ ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:2 (MALOVBSI)

ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിനു മേൽവിചാരകൻ സബ്ദീയേലിന്റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:3 (MALOVBSI)

അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകല സേനാപതികൾക്കും തലവനും ആയിരുന്നു.

1 ദിനവൃത്താന്തം 27:4 (MALOVBSI)

രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:5 (MALOVBSI)

മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യഹോയാദയുടെ മകൻ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:6 (MALOVBSI)

മുപ്പതു പേരിൽ വീരനും മുപ്പതു പേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നെ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.

1 ദിനവൃത്താന്തം 27:7 (MALOVBSI)

നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:8 (MALOVBSI)

അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:9 (MALOVBSI)

ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:10 (MALOVBSI)

ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:11 (MALOVBSI)

എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സർഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:12 (MALOVBSI)

ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസർ; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:13 (MALOVBSI)

പത്താം മാസത്തേക്കുള്ള പത്താമത്തവൻ സർഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:14 (MALOVBSI)

പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:15 (MALOVBSI)

പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്ന് ഉദ്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരം പേർ.

1 ദിനവൃത്താന്തം 27:16 (MALOVBSI)

യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖായുടെ മകൻ ശെഫത്യാവ്;

1 ദിനവൃത്താന്തം 27:17 (MALOVBSI)

ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;

1 ദിനവൃത്താന്തം 27:18 (MALOVBSI)

യെഹൂദായ്ക്കു ദാവീദിന്റെ സഹോദരന്മാരിൽ ഒരുത്തനായ എലീഹൂ; യിസ്സാഖാരിനു മീഖായേലിന്റെ മകൻ ഒമ്രി;

1 ദിനവൃത്താന്തം 27:19 (MALOVBSI)

സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;

1 ദിനവൃത്താന്തം 27:20 (MALOVBSI)

എഫ്രയീമ്യർക്ക് അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിനു പെദായാവിന്റെ മകൻ യോവേൽ.

1 ദിനവൃത്താന്തം 27:21 (MALOVBSI)

ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിനു സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകൻ യാസീയേൽ;

1 ദിനവൃത്താന്തം 27:22 (MALOVBSI)

ദാന് യെരോഹാമിന്റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽഗോത്രങ്ങൾക്കു പ്രഭുക്കന്മാർ ആയിരുന്നു.

1 ദിനവൃത്താന്തം 27:23 (MALOVBSI)

എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർധിപ്പിക്കും എന്ന് അരുളിച്ചെയ്തിരുന്നതുകൊണ്ടു ദാവീദ് ഇരുപതു വയസ്സിനു താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.

1 ദിനവൃത്താന്തം 27:24 (MALOVBSI)

സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അതു നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ്‍രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.

1 ദിനവൃത്താന്തം 27:25 (MALOVBSI)

രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടിശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.