സെഫന്യാവ് 3:1-2
സെഫന്യാവ് 3:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതുമായ നഗരത്തിന് അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.
സെഫന്യാവ് 3:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മത്സരിയും മലിനയും മർദകയുമായ യെരൂശലേംനഗരത്തിനു ദുരിതം! അവൾ ആരു പറയുന്നതും ചെവിക്കൊള്ളുകയില്ല. അവൾ ശിക്ഷണത്തിനു വഴങ്ങുകയില്ല. അവൾ സർവേശ്വരനിൽ വിശ്വാസം അർപ്പിക്കുന്നില്ല. തന്റെ ദൈവത്തിങ്കലേക്കു തിരിയുന്നില്ല.
സെഫന്യാവ് 3:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മത്സരവും മലിനതയും നിറഞ്ഞതും പീഡിപ്പിക്കുന്നതുമായ നഗരത്തിന് അയ്യോ കഷ്ടം! അവൾ യഹോവയുടെ വാക്ക് കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോട് അടുത്തുവന്നിട്ടുമില്ല.
സെഫന്യാവ് 3:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മത്സരവും മലിനതയും ഉള്ളതും പീഡിപ്പിക്കുന്നതും ആയ നഗരത്തിന്നു അയ്യോ കഷ്ടം! അവൾ വാക്കു കേട്ടനുസരിച്ചിട്ടില്ല; പ്രബോധനം കൈക്കൊണ്ടിട്ടില്ല; യഹോവയിൽ ആശ്രയിച്ചിട്ടില്ല; തന്റെ ദൈവത്തോടു അടുത്തുവന്നിട്ടുമില്ല.