സെഫന്യാവ് 2:3-4
സെഫന്യാവ് 2:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോനു നിർമ്മൂലനാശം വരും.
സെഫന്യാവ് 2:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിനീതരായ ദേശവാസികളേ, കർത്തൃകല്പനകൾ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സർവേശ്വരനിലേക്കു തിരിയുവിൻ. നീതിയും വിനയവും തേടുവിൻ. അവിടുത്തെ ക്രോധദിവസത്തിൽ നിങ്ങൾ ശിക്ഷാവിധിയിൽനിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം. ഗസ്സാ നിർജനമാകും; അസ്കലോൻ ശൂന്യമായിത്തീരും. അസ്തോദിലെ ജനങ്ങളെ നട്ടുച്ചയ്ക്ക് ഓടിച്ചുകളയും; എക്രോൻ ഉന്മൂലനം ചെയ്യപ്പെടും.
സെഫന്യാവ് 2:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, അവനെ അന്വേഷിക്കുവിൻ; നീതി അന്വേഷിക്കുവിൻ; സൗമ്യത അന്വേഷിക്കുവിൻ; ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാൻ സാധിക്കും. ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായിത്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിൽ നീക്കിക്കളയും; എക്രോന് നിർമ്മൂലനാശം വരും.
സെഫന്യാവ് 2:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം. ഗസ്സാ നിർജ്ജനമാകും; അസ്കലോൻ ശൂന്യമായ്തീരും; അസ്തോദിനെ അവർ മദ്ധ്യാഹ്നത്തിങ്കൽ നീക്കിക്കളയും; എക്രോന്നു നിർമ്മൂലനാശം വരും.
സെഫന്യാവ് 2:3-4 സമകാലിക മലയാളവിവർത്തനം (MCV)
ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും. ഗസ്സാ ഉപേക്ഷിക്കപ്പെടും അസ്കലോൻ ഉന്മൂലനംചെയ്യപ്പെടും. നട്ടുച്ചയ്ക്ക് അശ്ദോദ് ശൂന്യമാകും എക്രോൻ തകർന്നുപോകും.