സെഫന്യാവ് 2:1-3
സെഫന്യാവ് 2:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാണമില്ലാത്ത ജാതിയേ, നിർണയം ഫലിക്കുന്നതിനു മുമ്പേ- ദിവസം പതിർപോലെ പാറിപ്പോകുന്നു- യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിനു മുമ്പേ, യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിനുമുമ്പേ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകല സൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷേ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
സെഫന്യാവ് 2:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നാണംകെട്ട ജനതേ, പാറിപ്പോകുന്ന പതിരുപോലെ നിങ്ങളെ പറത്തിക്കളയുന്നതിനുമുമ്പ്, സർവേശ്വരന്റെ ഉഗ്രകോപം നിങ്ങളിൽ പതിക്കുന്നതിനു മുമ്പ്, ഉഗ്രരോഷദിവസം നിങ്ങളെ നേരിടുന്നതിനുമുമ്പ് നിങ്ങൾ ഒരുമിച്ചുകൂടുവിൻ. വിനീതരായ ദേശവാസികളേ, കർത്തൃകല്പനകൾ അനുസരിക്കുന്നവരേ, നിങ്ങളെല്ലാവരും സർവേശ്വരനിലേക്കു തിരിയുവിൻ. നീതിയും വിനയവും തേടുവിൻ. അവിടുത്തെ ക്രോധദിവസത്തിൽ നിങ്ങൾ ശിക്ഷാവിധിയിൽനിന്ന് ഒരുവേള ഒഴിവാക്കപ്പെട്ടേക്കാം.
സെഫന്യാവ് 2:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ലജ്ജയില്ലാത്ത ജനതയേ, വിധി നടപ്പാക്കുന്നതിന് മുമ്പ്, ദിവസം പതിർപോലെ പാറിപ്പോകുന്നതിന് മുമ്പ്, യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, യഹോവയുടെ കോപദിവസം നിങ്ങളുടെമേൽ വരുന്നതിന് മുമ്പ്, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിൽ സൗമ്യതയുള്ളവരായ സകലരുമേ, അവനെ അന്വേഷിക്കുവിൻ; നീതി അന്വേഷിക്കുവിൻ; സൗമ്യത അന്വേഷിക്കുവിൻ; ഒരുപക്ഷെ നിങ്ങൾക്ക് യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാൻ സാധിക്കും.
സെഫന്യാവ് 2:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാണമില്ലാത്ത ജാതിയേ, നിർണ്ണയം ഫലിക്കുന്നതിന്നു മുമ്പെ - ദിവസം പതിർപോലെ പാറിപ്പോകുന്നു - യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ വരുന്നതിന്നു മുമ്പെ, യഹോവയുടെ കോപദിവസം നിങ്ങളുടെ മേൽ വരുന്നതിന്നു മുമ്പെ, കൂടിവരുവിൻ; അതേ, കൂടിവരുവിൻ! യഹോവയുടെ ന്യായം പ്രവർത്തിക്കുന്നവരായി ഭൂമിയിലെ സകലസൗമ്യന്മാരുമായുള്ളോരേ, അവനെ അന്വേഷിപ്പിൻ; നീതി അന്വേഷിപ്പിൻ; സൗമ്യത അന്വേഷിപ്പിൻ; പക്ഷെ നിങ്ങൾക്കു യഹോവയുടെ കോപദിവസത്തിൽ മറഞ്ഞിരിക്കാം.
സെഫന്യാവ് 2:1-3 സമകാലിക മലയാളവിവർത്തനം (MCV)
നാണംകെട്ട ജനതയേ, കൂട്ടിവരുത്തുക, നിങ്ങൾ നിങ്ങളെത്തന്നെ കൂട്ടിവരുത്തുക. നിശ്ചയിക്കപ്പെട്ട സമയം വന്നെത്തുന്നതിനും ആ ദിവസം പതിരുപോലെ വീശിക്കളയുന്നതിനുംമുമ്പേ, യഹോവയുടെ ഭയങ്കരകോപം നിന്റെമേൽ വരുന്നതിനുംമുമ്പേ, യഹോവയുടെ ക്രോധദിവസം നിന്റെമേൽ വരുന്നതിനുംമുമ്പേതന്നെ കൂടിവരിക. ദേശത്തിലെ എളിയവരേ, അവിടത്തെ കൽപ്പനകൾ അനുസരിക്കുന്നവരേ, യഹോവയെ അന്വേഷിക്കുക. നീതിയെ അന്വേഷിക്കുക, താഴ്മയെ അന്വേഷിക്കുക; പക്ഷേ, യഹോവയുടെ കോപദിവസത്തിൽ നിങ്ങൾക്ക് സംരക്ഷണം ലഭിക്കും.