സെഖര്യാവ് 2:10-13
സെഖര്യാവ് 2:10-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാട്. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്ന് എനിക്കു ജനമായിത്തീരും; ഞാൻ നിന്റെ മധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും. യഹോവ വിശുദ്ധദേശത്തു യെഹൂദായെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. സകല ജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.
സെഖര്യാവ് 2:10-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
‘സീയോൻ നിവാസികളേ, നിങ്ങൾ ആഹ്ലാദപൂർവം ഉച്ചത്തിൽ ഘോഷിക്കുവിൻ. ഇതാ ഞാൻ വരുന്നു; നിങ്ങളുടെ മധ്യേ ഞാൻ വസിക്കും’ എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. ആ നാളിൽ പല ജനതകളും സർവേശ്വരനോടു ചേരും. അവർ എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യേ വസിക്കും. സർവശക്തനായ സർവേശ്വരൻ എന്നെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അപ്പോൾ അറിയും. സർവേശ്വരൻ വിശുദ്ധനാട്ടിലുള്ള തന്റെ ഓഹരിയായി യെഹൂദായെ സ്വന്തമാക്കും. യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കും. മർത്യരേ, നിങ്ങളെല്ലാവരും സർവേശ്വരന്റെ സന്നിധിയിൽ നിശ്ശബ്ദരായിരിക്കുവിൻ. അവിടുന്ന് തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നള്ളിയിരിക്കുന്നുവല്ലോ.
സെഖര്യാവ് 2:10-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും” എന്നു യഹോവയുടെ അരുളപ്പാട്. “ആ നാളിൽ പല ജനതകളും യഹോവയോടു ചേർന്ന് എനിക്ക് ജനമായിത്തീരും; ഞാൻ നിന്‍റെ മദ്ധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറിയുകയും ചെയ്യും. യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിക്കുവിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്ന് എഴുന്നരുളിയിരിക്കുന്നു.”
സെഖര്യാവ് 2:10-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സീയോൻപുത്രിയേ, ഘോഷിച്ചുല്ലസിച്ചു സന്തോഷിക്ക; ഇതാ, ഞാൻ വരുന്നു; ഞാൻ നിന്റെ മദ്ധ്യേ വസിക്കും എന്നു യഹോവയുടെ അരുളപ്പാടു. അന്നാളിൽ പല ജാതികളും യഹോവയോടു ചേർന്നു എനിക്കു ജനമായ്തീരും; ഞാൻ നിന്റെ മദ്ധ്യേ വസിക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നീ അറികയും ചെയ്യും. യഹോവ വിശുദ്ധദേശത്തു യെഹൂദയെ തന്റെ ഓഹരിയായി കൈവശമാക്കുകയും യെരൂശലേമിനെ വീണ്ടും തിരഞ്ഞെടുക്കുകയും ചെയ്യും. സകലജഡവുമായുള്ളോരേ, യഹോവയുടെ മുമ്പിൽ മിണ്ടാതിരിപ്പിൻ; അവൻ തന്റെ വിശുദ്ധനിവാസത്തിൽനിന്നു എഴുന്നരുളിയിരിക്കുന്നു.
സെഖര്യാവ് 2:10-13 സമകാലിക മലയാളവിവർത്തനം (MCV)
“സീയോൻപുത്രീ, ആനന്ദിച്ചാർപ്പിടുക; ഞാൻ വരുന്നു; ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. “അനേക ജനതകൾ ആ ദിവസത്തിൽ യഹോവയോടുചേർന്ന് എന്റെ ജനമായിത്തീരും. ഞാൻ നിങ്ങളുടെ മധ്യത്തിൽ വസിക്കും. സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നെ നിന്റെ അടുക്കൽ അയച്ചിരിക്കുന്നു എന്നു നിങ്ങൾ അറിയും. വിശുദ്ധഭൂമിയിൽ യെഹൂദാ യഹോവയുടെ ഓഹരിയും അവകാശവുമായിരിക്കും. അവിടന്ന് വീണ്ടും ജെറുശലേമിനെ തെരഞ്ഞെടുക്കും. സകലമനുഷ്യരുമേ, യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് എഴുന്നള്ളിയിരിക്കുകയാൽ അവിടത്തെ മുമ്പിൽ നിശ്ശബ്ദരായിരിക്കുക.”