സെഖര്യാവ് 1:18-21

സെഖര്യാവ് 1:18-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോട്: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്ന് ഉത്തരം പറഞ്ഞു. യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. ഇവർ എന്തു ചെയ്‍വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന് അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദായെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ട് അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

സെഖര്യാവ് 1:18-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

മറ്റൊരു ദർശനത്തിൽ ഞാൻ നാലു കൊമ്പുകൾ കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോട് ഇതെന്ത്? എന്നു ഞാൻ ചോദിച്ചു. യെഹൂദായെയും ഇസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ച കൊമ്പുകളാണിവ എന്നു ദൂതൻ പറഞ്ഞു. പിന്നീട് ലോഹപ്പണി ചെയ്യുന്ന നാലുപേരെ സർവേശ്വരൻ എനിക്ക് കാണിച്ചുതന്നു. ഇവർ എന്തു ചെയ്യാൻ വന്നിരിക്കുന്നു? എന്നു ഞാൻ ചോദിച്ചു. ദൂതൻ പറഞ്ഞു: “യെഹൂദാദേശത്തെ ചിതറിക്കാനായി കൊമ്പുയർത്തിയ വിജാതീയരെ സംഭീതരാക്കാനും ഒരിക്കലും തല ഉയർത്താത്തവിധം യെഹൂദായെയും യെരൂശലേമിനെയും ചിതറിച്ച ഈ കൊമ്പുകളെ തകർത്തുകളയാനും ഇവർ വന്നിരിക്കുന്നു.”

സെഖര്യാവ് 1:18-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ തലപൊക്കി നോക്കിയപ്പോൾ നാലു കൊമ്പുകൾ കണ്ടു. എന്നോട് സംസാരിക്കുന്ന ദൂതനോട്: “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ എന്നോട്: “ഇവ യെഹൂദായെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ” എന്ന് ഉത്തരം പറഞ്ഞു. യഹോവ എനിക്ക് നാലു കൊല്ലന്മാരെ കാണിച്ചുതന്നു. “ഇവർ എന്തുചെയ്യുവാൻ വന്നിരിക്കുന്നു?” എന്നു ഞാൻ ചോദിച്ചതിന് അവൻ: “ആരും തല ഉയർത്താത്തവിധം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; കൊല്ലന്മാരോ യെഹൂദാ ദേശത്തെ ചിതറിച്ചുകളയേണ്ടതിനു കൊമ്പുയർത്തിയ ജനതകളുടെ കൊമ്പുകളെ തള്ളിയിട്ട് ജനതകളെ പേടിപ്പിക്കുവാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.

സെഖര്യാവ് 1:18-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ തല പൊക്കി നോക്കിയപ്പോൾ നാലു കൊമ്പു കണ്ടു. എന്നോടു സംസാരിക്കുന്ന ദൂതനോടു: ഇവ എന്താകുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ എന്നോടു: ഇവ യെഹൂദയെയും യിസ്രായേലിനെയും യെരൂശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ എന്നു ഉത്തരം പറഞ്ഞു. യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. ഇവർ എന്തുചെയ്‌വാൻ വന്നിരിക്കുന്നു എന്നു ഞാൻ ചോദിച്ചതിന്നു അവൻ: ആരും തല ഉയർത്താതവണ്ണം യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകളാകുന്നു അവ; ഇവരോ യെഹൂദാദേശത്തെ ചിതറിച്ചുകളയേണ്ടതിന്നു കൊമ്പുയർത്തിയ ജാതികളുടെ കൊമ്പുകളെ തള്ളിയിട്ടു അവരെ പേടിപ്പിപ്പാൻ വന്നിരിക്കുന്നു എന്നു പറഞ്ഞു.

സെഖര്യാവ് 1:18-21 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ ഞാൻ മുകളിലേക്കുനോക്കി, എന്റെമുമ്പിൽ നാലുകൊമ്പുകൾ! എന്നോടു സംസാരിച്ച ദൂതനോട്, “ഇവ എന്താകുന്നു?” എന്നു ഞാൻ ചോദിച്ചു. ദൂതൻ എന്നോടു പറഞ്ഞു: “യെഹൂദ്യയെയും ഇസ്രായേലിനെയും ജെറുശലേമിനെയും ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവതന്നെ.” പിന്നീട് യഹോവ എനിക്കു നാലു കൊല്ലന്മാരെ കാണിച്ചുതന്നു. ഞാൻ ചോദിച്ചു: “ഇവർ എന്തുചെയ്യാൻ പോകുന്നു?” അവിടന്ന് ഉത്തരം പറഞ്ഞു: “ആരും തല ഉയർത്താതെ യെഹൂദയെ ചിതറിച്ചുകളഞ്ഞ കൊമ്പുകൾ ഇവയാണ്; എന്നാൽ ഈ കൊല്ലന്മാർ യെഹൂദാദേശത്തിനുനേരേ തങ്ങളുടെ കൊമ്പുകൾ ഉയർത്തി ജനത്തെ ചിതറിച്ചുകളഞ്ഞവരായ ഈ രാജ്യങ്ങളെ പേടിപ്പിച്ച് അവരെ തകർത്തുകളയാൻ വന്നിരിക്കുന്നു” എന്നു പറഞ്ഞു.