ഉത്തമഗീതം 5:10-16

ഉത്തമഗീതം 5:10-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്റെ പ്രിയൻ വെൺമയും ചുവപ്പും ഉള്ളവൻ, പതിനായിരം പേരിൽ അതിശ്രേഷ്ഠൻ തന്നെ. അവന്റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. അവന്റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻതൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്തനിർമ്മിതം. അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ഉൽക്കൃഷ്ടമാകുന്നു. അവന്റെ വായ് ഏററവും മധുരമുള്ളത്; അവൻ സർവാംഗസുന്ദരൻ തന്നെ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.

ഉത്തമഗീതം 5:10-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്റെ പ്രിയൻ അരുണനെപ്പോലെ തേജസ്സാർന്നവൻ, പതിനായിരങ്ങളിൽ അതിശ്രേഷ്ഠൻ. അവന്റെ ശിരസ്സ് തനിത്തങ്കം, അവന്റെ അളകാവലി തരംഗനിരപോലെ, അതിന്റെ നിറമോ കാക്കക്കറുപ്പ്. അവന്റെ കണ്ണുകൾ അരുവിക്കരയിലെ ഇണപ്രാവുകൾപോലെ, പാലിൽ കുളിച്ചു തൂവൽ ഒതുക്കിയ അരിപ്രാവുകളെപ്പോലെ, അവന്റെ കവിൾത്തടങ്ങൾ സുഗന്ധവസ്തുക്കൾ കൂട്ടിയിട്ടതുപോലെ സൗരഭ്യം വിതറുന്നു. അധരങ്ങൾ ചെന്താമരമലരുകൾപോലെ, അവ മൂറിൻതൈലം ഒഴുക്കുന്നു. അവന്റെ ഭുജങ്ങൾ രത്നഖചിതമായ സ്വർണദണ്ഡുകൾ. ശരീരം ഇന്ദ്രനീലം പതിച്ച ദന്തശില്പം. അവന്റെ കാലുകൾ തങ്കപ്പാദുകങ്ങളിലുറപ്പിച്ച വെൺകൽത്തൂണുകൾ. അവന്റെ ആകാരം ലെബാനോൻ ദേവദാരുപോലെ. അവന്റെ ഭാഷണം മധുരോദാരം, അവൻ സർവാംഗസുന്ദരൻ. യെരൂശലേംപുത്രിമാരേ, ഇവനാണ് എന്റെ പ്രിയതമൻ; ഇവനാണ് എന്റെ ഇഷ്ടതോഴൻ.

ഉത്തമഗീതം 5:10-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്‍റെ പ്രിയൻ തേജസുള്ളവനും ശക്തനും അതുല്യനും തന്നെ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നെ. അവന്‍റെ ശിരസ്സ് അതിവിശേഷമായ തങ്കം; അവന്‍റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. അവന്‍റെ കണ്ണ് നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്ക് തുല്യം; അത് പാലുകൊണ്ട് കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്‍റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്‍റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അത് മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; അവന്‍റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണദണ്ഡുകൾ; അവന്‍റെ ശരീരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. അവന്‍റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്‍റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നെ ശ്രേഷ്ഠമാകുന്നു. അവന്‍റെ വായ് ഏറ്റവും മധുരമുള്ളത്; അവൻ സർവ്വാംഗസുന്ദരൻ തന്നെ; യെരൂശലേം പുത്രിമാരേ, ഇവനത്രേ എന്‍റെ പ്രിയൻ; ഇവനത്രേ എന്‍റെ സ്നേഹിതൻ.

ഉത്തമഗീതം 5:10-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ; യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ.

ഉത്തമഗീതം 5:10-16 സമകാലിക മലയാളവിവർത്തനം (MCV)

എന്റെ പ്രിയൻ വെൺമയും ചെമപ്പുമുള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ. അവന്റെ ശിരസ്സ് തനിത്തങ്കം; അവന്റെ മുടി ചുരുണ്ടതും കാക്കയെപ്പോലെ കറുത്തതും ആകുന്നു. നീരൊഴുക്കുകൾക്കരികത്തെ പ്രാവിനു സമമാണ് അവന്റെ മിഴികൾ, അവ പാലിൽ കഴുകിയതും രത്നം പതിപ്പിച്ചതുപോലെയുള്ളതുമാണ്. അവന്റെ കവിൾത്തടങ്ങൾ പരിമളം പരത്തുന്ന സുഗന്ധത്തട്ടുകൾപോലെയാണ്. അവന്റെ ചുണ്ടുകൾ മീറയിൻകണങ്ങൾ ഇറ്റിറ്റുവീഴുന്ന ശോശന്നപ്പുഷ്പംപോലെയാണ്. അവന്റെ ഭുജങ്ങൾ പുഷ്യരാഗം പതിച്ച കനകദണ്ഡുകൾ. അവന്റെ ശരീരം ഇന്ദ്രനീലംകൊണ്ടലങ്കരിച്ച തിളക്കമാർന്ന ദന്തസമം. തങ്കത്തറകളിൽ ഉറപ്പിച്ചിരിക്കുന്ന മാർബിൾത്തൂണുകളാണ് അവന്റെ കാലുകൾ. അവന്റെ ആകാരം ലെബാനോനിലെ ദേവദാരുപോലെതന്നെ ശ്രേഷ്ഠം. അവന്റെ വായ് മാധുര്യം നിറഞ്ഞിരിക്കുന്നു; അവൻ സർവാംഗസുന്ദരൻ. ജെറുശലേംപുത്രിമാരേ, ഇവനാണെന്റെ പ്രിയൻ, ഇവനാണെന്റെ തോഴൻ.