ഉത്തമഗീതം 4:15-16
ഉത്തമഗീതം 4:15-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
ഉത്തമഗീതം 4:15-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തോട്ടങ്ങൾക്കു നീ ഒരു ഉറവ, വറ്റിപ്പോകാത്ത കിണറാണു നീ. നീ ലെബാനോനിൽ നിന്നൊഴുകുന്ന നീർച്ചാലാണ്. വടക്കൻ കാറ്റേ ഉണരൂ; തെക്കൻ കാറ്റേ വരൂ; എന്റെ തോട്ടത്തിൽ വീശൂ; അതിന്റെ സൗരഭ്യം ദൂരെ ദിക്കുകളിലും പരക്കട്ടെ. എന്റെ പ്രിയൻ വന്ന് തന്റെ തോട്ടത്തിൽനിന്ന് അതിന്റെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
ഉത്തമഗീതം 4:15-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീ തോട്ടങ്ങൾക്ക് ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്ന് ഒഴുകുന്ന ഒഴുക്കുകളും തന്നെ. വടക്കൻകാറ്റേ ഉണരുക; തെക്കൻ കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്ന് സുഗന്ധം വീശേണ്ടതിന് അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്ന് അതിലെ വിശിഷ്ടഫലം ആസ്വദിക്കട്ടെ.
ഉത്തമഗീതം 4:15-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ തോട്ടങ്ങൾക്കു ഒരു നീരുറവും, വറ്റിപ്പോകാത്ത കിണറും ലെബാനോനിൽനിന്നു ഒഴുകുന്ന ഒഴുക്കുകളും തന്നേ. വടതിക്കാറ്റേ ഉണരുക; തെന്നിക്കാറ്റേ വരിക; എന്റെ തോട്ടത്തിൽനിന്നു സുഗന്ധം വീശേണ്ടതിന്നു അതിന്മേൽ ഊതുക; എന്റെ പ്രിയൻ തന്റെ തോട്ടത്തിൽ വന്നു അതിലെ വിശിഷ്ടഫലം ഭുജിക്കട്ടെ.
ഉത്തമഗീതം 4:15-16 സമകാലിക മലയാളവിവർത്തനം (MCV)
നീ ഒരു ഉദ്യാനജലധാരയാണ്, ലെബാനോൻ പർവതസാനുക്കളിൽനിന്ന് ഒഴുകിയെത്തുന്ന തെളിനീരിന്റെ സംഭരണിയാണു നീ. വടക്കൻകാറ്റേ, ഉണരൂ, തെക്കൻകാറ്റേ, വരിക! അതിന്റെ പരിമളം എല്ലായിടത്തും പരത്തുന്നതിനായി, എന്റെ തോട്ടത്തിൽ വീശുക. എന്റെ പ്രിയൻ തന്റെ ഉദ്യാനത്തിലേക്കു വരട്ടെ, അതിലെ വിശിഷ്ടഫലങ്ങൾ ആസ്വദിക്കട്ടെ.