ഉത്തമഗീതം 1:5-6
ഉത്തമഗീതം 1:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്ക് ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു; എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
ഉത്തമഗീതം 1:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവളെങ്കിലും കേദാരിലെ കൂടാരങ്ങൾപോലെയും ശലോമോന്റെ യവനികപോലെയും അഴകുറ്റവളാണ്. ഞാൻ നിറം മങ്ങിയവളും വെയിലേറ്റ് ഇരുണ്ടുപോയവളും ആണെന്നോർത്ത് എന്നെ തുറിച്ചുനോക്കരുതേ. എന്റെ അമ്മയുടെ പുത്രന്മാർക്ക് എന്നോട് അനിഷ്ടമുണ്ടായി; അവർ എന്നെ മുന്തിരിത്തോപ്പിനു കാവൽക്കാരിയാക്കി; എന്നാൽ, എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തുസൂക്ഷിച്ചുമില്ല.
ഉത്തമഗീതം 1:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യെരൂശലേം പുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്ക് ഇരുൾനിറം ആയതിനാലും, ഞാൻ വെയിൽകൊണ്ട് കറുത്തിരിക്കുകയാലും എന്നെ തുറിച്ചുനോക്കരുത്. എന്റെ സഹോദരന്മാര് എന്നോട് കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്ക് കാവലാക്കി; എന്റെ സ്വന്തം മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടുമില്ല.
ഉത്തമഗീതം 1:5-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യെരൂശലേംപുത്രിമാരേ, ഞാൻ കറുത്തവൾ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവൾ ആകുന്നു. എനിക്കു ഇരുൾനിറം പറ്റിയിരിക്കയാലും ഞാൻ വെയിൽകൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാർ എന്നോടു കോപിച്ചു, എന്നെ മുന്തിരിത്തോട്ടങ്ങൾക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാൻ കാത്തിട്ടില്ലതാനും.
ഉത്തമഗീതം 1:5-6 സമകാലിക മലയാളവിവർത്തനം (MCV)
ജെറുശലേംപുത്രിമാരേ, ഞാൻ കറുത്തിട്ടെങ്കിലും അഴകുള്ളവൾ, കേദാർ കൂടാരങ്ങൾപോലെയും ശലോമോന്റെ കൂടാരശീലകൾപോലെയുംതന്നെ. ഞാൻ ഇരുൾനിറമുള്ളവളാകയാൽ എന്നെ തുറിച്ചുനോക്കരുത്, ഞാൻ ഇരുണ്ടുപോയത് സൂര്യതാപമേറ്റതിനാലാണ്. എന്റെ അമ്മയുടെ പുത്രന്മാർ എന്നോട് കോപിഷ്ഠരായി അവരുടെ മുന്തിരിത്തോപ്പുകൾക്ക് എന്നെ കാവൽനിർത്തി; എന്റെ സ്വന്തം മുന്തിരിത്തോപ്പ് എനിക്ക് അവഗണിക്കേണ്ടിവന്നു.