രൂത്ത് 2:4 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
രൂത്ത് 2:4 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അപ്പോൾ ഇതാ, ബോവസ് ബേത്‍ലഹേമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോട്: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്ന് അവർ അവനോടും പറഞ്ഞു.
രൂത്ത് 2:4 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അല്പസമയം കഴിഞ്ഞപ്പോൾ ബോവസ് അവിടെ എത്തി ജോലിക്കാരോട്: “സർവേശ്വരൻ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ” എന്ന് അഭിവാദനം ചെയ്തു. “സർവേശ്വരൻ അങ്ങയെ അനുഗ്രഹിക്കട്ടെ” എന്ന് അവരും പറഞ്ഞു.
രൂത്ത് 2:4 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
അപ്പോൾ ഇതാ, ബോവസ് ബേത്ലേഹേമിൽ നിന്നു വന്ന് കൊയ്ത്തുകാരോട്: “യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ” എന്നു പറഞ്ഞു. “യഹോവ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു അവർ അവനോടും പറഞ്ഞു.
രൂത്ത് 2:4 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അപ്പോൾ ഇതാ, ബോവസ് ബേത്ത്ലേഹെമിൽനിന്നു വരുന്നു; അവൻ കൊയ്ത്തുകാരോടു: യഹോവ നിങ്ങളോടുകൂടെ ഇരിക്കട്ടെ എന്നു പറഞ്ഞു. യഹോവ നിന്നെ അനുഗ്രഹിക്കട്ടെ എന്നു അവർ അവനോടും പറഞ്ഞു.
രൂത്ത് 2:4 MCV (സമകാലിക മലയാളവിവർത്തനം)
ആ സമയത്തുതന്നെ ബോവസ് ബേത്ലഹേമിൽനിന്നു വന്നു; അദ്ദേഹം കൊയ്ത്തുകാരെ അഭിവാദ്യംചെയ്ത്, “യഹോവ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ!” എന്നു പറഞ്ഞു. “യഹോവ അങ്ങയെ അനുഗ്രഹിക്കട്ടെ!” എന്ന് അവരും അദ്ദേഹത്തോടു പറഞ്ഞു.