റോമർ 11:28 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക

റോമർ 11:28 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ. തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർ നിമിത്തം പ്രിയന്മാർ.

പങ്ക് വെക്കു
റോമർ 11 MALOVBSI

റോമർ 11:28 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

സുവിശേഷം നിരസിച്ചതുകൊണ്ട്, യെഹൂദന്മാർ വിജാതീയരായ നിങ്ങൾ നിമിത്തം ദൈവത്തിന്റെ ശത്രുക്കളായി. എന്നാൽ ദൈവത്തിന്റെ തിരഞ്ഞെടുപ്പുമൂലം പിതാക്കന്മാർ മുഖേന അവർ അവിടുത്തെ സ്നേഹഭാജനങ്ങളുമാണ്.

പങ്ക് വെക്കു
റോമർ 11 MALCLBSI

റോമർ 11:28 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഒരു വശത്ത് സുവിശേഷം സംബന്ധിച്ച് അവർ നിങ്ങൾ നിമിത്തം വെറുക്കപ്പെട്ടു; എന്നാൽ മറുവശത്ത് ദൈവത്തിന്‍റെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പിതാക്കന്മാർനിമിത്തം അവർ പ്രിയപ്പെട്ടവർ.

പങ്ക് വെക്കു
റോമർ 11 IRVMAL

റോമർ 11:28 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

സുവിശേഷം സംബന്ധിച്ചു അവർ നിങ്ങൾ നിമിത്തം ശത്രുക്കൾ; തിരഞ്ഞെടുപ്പു സംബന്ധിച്ചോ പിതാക്കന്മാർനിമിത്തം പ്രിയന്മാർ.

പങ്ക് വെക്കു
റോമർ 11 വേദപുസ്തകം

റോമർ 11:28 MCV (സമകാലിക മലയാളവിവർത്തനം)

സുവിശേഷം സംബന്ധിച്ചിടത്തോളം അവർ ദൈവത്തിന്റെ ശത്രുക്കളായിരിക്കുന്നത് നിങ്ങളുടെ നന്മയ്ക്കായാണ്. എന്നാൽ, അവരുടെ പൂർവികരെ ദൈവം തെരഞ്ഞെടുത്തു എന്ന കാരണത്താൽ അവർ ഇപ്പോഴും ദൈവത്തിനു പ്രിയപ്പെട്ടവർ.

പങ്ക് വെക്കു
റോമർ 11 MCV