റോമർ 10:16-18

റോമർ 10:16-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

എന്നാൽ എല്ലാവരും സദ്‍വാർത്ത സ്വീകരിച്ചിട്ടില്ല. ‘സർവേശ്വരാ, ഞങ്ങളുടെ സന്ദേശം ആർ വിശ്വസിച്ചു? എന്ന് യെശയ്യാ തന്നെ ചോദിക്കുന്നു. വിശ്വാസം ഉണ്ടാകുന്നത് ആ സദ്‍വാർത്ത കേൾക്കുന്നതുകൊണ്ടും കേൾക്കുന്നത് ക്രിസ്തുവിനെ സംബന്ധിച്ചു പ്രസംഗിക്കുന്നതുകൊണ്ടും ആകുന്നു. എന്നാൽ അവർ അതു കേട്ടിട്ടില്ലേ? എന്നാണു ഞാൻ ചോദിക്കുന്നത്. തീർച്ചയായും അവർ കേട്ടിട്ടുണ്ട്. അവരുടെ ശബ്ദത്തിന്റെ ധ്വനി ലോകത്തെങ്ങും വ്യാപിച്ചു; അവരുടെ വാക്കുകൾ ലോകത്തിന്റെ അറുതിവരെയും എത്തിയിരിക്കുന്നു എന്നാണല്ലോ വേദഗ്രന്ഥത്തിൽ പറയുന്നത്.

പങ്ക് വെക്കു
റോമർ 10 വായിക്കുക