വെളിപ്പാട് 8:3 - Compare All Versions
വെളിപ്പാട് 8:3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മറ്റൊരു ദൂതൻ ഒരു സ്വർണധൂപകലശവുമായി വന്നു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണപീഠത്തിന്മേൽ സകല വിശുദ്ധന്മാരുടെയും പ്രാർഥനയോടു ചേർക്കേണ്ടതിനു വളരെ ധൂപവർഗം അവനു കൊടുത്തു.
വെളിപ്പാട് 8:3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
മറ്റൊരു മാലാഖ ധൂപാരാധനയ്‍ക്കുള്ള സ്വർണകലശവുമായി ബലിപീഠത്തിനരികിൽ വന്നു നിന്നു. സകല വിശുദ്ധന്മാരുടെയും പ്രാർഥനയ്‍ക്കുവേണ്ടി സിംഹാസനത്തിനു മുമ്പിലുള്ള ബലിപീഠത്തിൽ അർപ്പിക്കുന്നതിനായി ആ മാലാഖയ്‍ക്കു ധാരാളം സുഗന്ധദ്രവ്യം നല്‌കപ്പെട്ടു.
വെളിപ്പാട് 8:3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മറ്റൊരു ദൂതൻ വന്നു ഒരു സ്വർണ്ണധൂപപാത്രം പിടിച്ചുകൊണ്ടു യാഗപീഠത്തിനരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണയാഗപീഠത്തിന്മേൽ സകലവിശുദ്ധജനങ്ങളുടെയും പ്രാർത്ഥനയോടുകൂടെ അത് അർപ്പിക്കേണ്ടതിന് ധാരാളം സുഗന്ധദ്രവ്യവും അവനു കൊടുത്തു.
വെളിപ്പാട് 8:3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മറ്റൊരു ദൂതൻ ഒരു സ്വർണ്ണധൂപകലശവുമായി വന്നു യാഗപീഠത്തിന്നരികെ നിന്നു. സിംഹാസനത്തിൻ മുമ്പിലുള്ള സ്വർണ്ണപീഠത്തിൻ മേൽ സകലവിശുദ്ധന്മാരുടെയും പ്രാർത്ഥനയോടു ചേർക്കേണ്ടതിന്നു വളരെ ധൂപവർഗ്ഗം അവന്നു കൊടുത്തു.
വെളിപ്പാട് 8:3 MCV (സമകാലിക മലയാളവിവർത്തനം)
അപ്പോൾ മറ്റൊരു ദൂതൻ തങ്കധൂപകലശവുമായി യാഗപീഠത്തിനരികെ വന്നുനിന്നു. സിംഹാസനത്തിനുമുമ്പിലുള്ള തങ്കയാഗപീഠത്തിന്മേൽ സകലവിശുദ്ധരുടെയും പ്രാർഥനകളോടുകൂടെ അർപ്പിക്കാൻ തനിക്കു വളരെ ധൂപവർഗം ലഭിച്ചു.