വെളിപ്പാട് 10:9-10 - Compare All Versions

വെളിപ്പാട് 10:9-10 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്റെ വയറ്റിനെ കയ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കൈയിൽനിന്ന് ചെറുപുസ്തകം വാങ്ങിത്തിന്നു; അത് എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയർ കയ്ച്ചുപോയി.

പങ്ക് വെക്കു
വെളിപ്പാട് 10 MALOVBSI

വെളിപ്പാട് 10:9-10 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഞാൻ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുൾ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്റെ വായിൽ തേൻപോലെ മധുരമുള്ളതായിരിക്കും.” മാലാഖയുടെ കൈയിൽനിന്ന് ഞാൻ ആ ചെറിയ ഗ്രന്ഥച്ചുരുൾ വാങ്ങിത്തിന്നു; അതു തേൻപോലെ മധുരമുള്ളതായി തോന്നി. എങ്കിലും അതു വയറ്റിൽ ചെന്നപ്പോൾ വയറു വല്ലാതെ കയ്ച്ചുപോയി.

പങ്ക് വെക്കു
വെളിപ്പാട് 10 MALCLBSI

വെളിപ്പാട് 10:9-10 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

പിന്നെ ഞാൻ ദൂതന്‍റെ അടുക്കൽ ചെന്നു ചെറിയ ചുരുൾ എനിക്ക് തരിക എന്നു പറഞ്ഞു. അവൻ എന്നോട്: “ചുരുൾ എടുത്തു തിന്നുക; അത് നിന്‍റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്‍റെ വായിൽ അത് തേൻപോലെ മധുരിക്കും“ എന്നു പറഞ്ഞു. ഞാൻ ദൂതന്‍റെ കയ്യിൽ നിന്നു ചെറിയ ചുരുൾ എടുത്തു തിന്നു; അത് എന്‍റെ വായിൽ തേൻപോലെ മധുരമായിരുന്നു; എന്നാൽ ഞാൻ അത് തിന്ന ഉടനെ എന്‍റെ വയറു കയ്പായി.

പങ്ക് വെക്കു
വെളിപ്പാട് 10 IRVMAL

വെളിപ്പാട് 10:9-10 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോടു: നീ ഇതു വാങ്ങി തിന്നുക; അതു നിന്റെ വയറ്റിനെ കൈപ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കയ്യിൽ നിന്നു ചെറുപുസ്തകം വാങ്ങിതിന്നു; അതു എന്റെ വായിൽ തേൻപോലെ മധുരമായിരുന്നു; തിന്നു കഴിഞ്ഞപ്പോൾ എന്റെ വയറു കൈച്ചുപോയി.

വെളിപ്പാട് 10:9-10 MCV (സമകാലിക മലയാളവിവർത്തനം)

ഞാൻ ദൂതന്റെ അടുക്കൽച്ചെന്ന് ആ ചെറുപുസ്തകച്ചുരുൾ തരണമെന്നപേക്ഷിച്ചു. അയാൾ എന്നോട്, “ഇതാ, വാങ്ങി ഭക്ഷിക്കുക, ഇത് നിന്റെ ഉദരത്തെ കയ്‌പിക്കും, എന്നാൽ ‘വായിലോ മധുപോലെ മധുരമായിരിക്കും’” എന്നു പറഞ്ഞു. ഞാൻ ദൂതന്റെ കൈയിൽനിന്ന് ആ ചെറുപുസ്തകച്ചുരുൾ വാങ്ങി ഭക്ഷിച്ചു. അത് എന്റെ വായിൽ മധുപോലെ മധുരമുള്ളതായിരുന്നു; ഭക്ഷിച്ചുകഴിഞ്ഞപ്പോൾ എന്റെ ഉദരം കയ്‌പേറിയതായി.

പങ്ക് വെക്കു
വെളിപ്പാട് 10 MCV