സങ്കീർത്തനങ്ങൾ 92:13-15
സങ്കീർത്തനങ്ങൾ 92:13-15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും. വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിനു തന്നെ.
സങ്കീർത്തനങ്ങൾ 92:13-15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരന്റെ ആലയത്തിൽ അവരെ നട്ടിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അങ്കണത്തിൽ അവർ തഴച്ചുവളരും. വാർധക്യത്തിലും അവർ ഫലം നല്കും. പച്ചിലച്ചാർത്ത് ചൂടി എന്നും പുഷ്ടിയോടിരിക്കും. സർവേശ്വരൻ നീതിമാനാണെന്ന് അവർ പ്രഘോഷിക്കുന്നു. അവിടുന്നാണ് എന്റെ അഭയശില. അനീതി അങ്ങയിൽ ഒട്ടും ഇല്ലല്ലോ.
സങ്കീർത്തനങ്ങൾ 92:13-15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, കർത്താവ് എന്റെ പാറ, ദൈവത്തിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന് തന്നെ.
സങ്കീർത്തനങ്ങൾ 92:13-15 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും. വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും. യഹോവ നേരുള്ളവൻ, അവൻ എന്റെ പാറ, അവനിൽ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 92:13-15 സമകാലിക മലയാളവിവർത്തനം (MCV)
അവരെ യഹോവയുടെ ആലയത്തിൽ നട്ടുപിടിപ്പിച്ചിരിക്കുന്നു, നമ്മുടെ ദൈവത്തിന്റെ ആലയാങ്കണത്തിൽ അവർ തഴച്ചുവളരും. അവർ തങ്ങളുടെ വാർധക്യത്തിലും ഫലം കായ്ച്ചുകൊണ്ടിരിക്കും, അവർ നിത്യനൂതനരും നിത്യഹരിതരും ആയിരിക്കും, “യഹോവ നീതിനിഷ്ഠനാകുന്നു; അവിടന്ന് ആകുന്നു എന്റെ പാറ, അനീതി അങ്ങയിൽ ലവലേശവുമില്ല!” എന്ന് അവർ ഘോഷിക്കും.