സങ്കീർത്തനങ്ങൾ 9:7-10
സങ്കീർത്തനങ്ങൾ 9:7-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്ക് അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനംതന്നെ. നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 9:7-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സർവേശ്വരൻ എന്നേക്കും സിംഹാസനസ്ഥനായിരിക്കുന്നു. ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടുന്നു ലോകത്തെ നീതിയോടെ ഭരിക്കുന്നു. ജനതകളെ ന്യായത്തോടെ വിധിക്കുന്നു. സർവേശ്വരൻ പീഡിതരുടെ രക്ഷാസങ്കേതം. കഷ്ടകാലത്ത് അവരുടെ അഭയസ്ഥാനം. അങ്ങയെ യഥാർഥമായി അറിയുന്നവർ, അങ്ങയിൽ വിശ്വാസമർപ്പിക്കുന്നു. സർവേശ്വരാ, തിരുസന്നിധിയിൽ വരുന്നവരെ അവിടുന്ന് ഉപേക്ഷിക്കുകയില്ലല്ലോ.
സങ്കീർത്തനങ്ങൾ 9:7-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കായി അങ്ങേയുടെ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവിടുന്ന് ലോകത്തെ നീതിയോടെ വിധിക്കും; ജനതതികൾക്ക് നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന് ഒരു അഭയസ്ഥാനം; കഷ്ടകാലത്ത് ഒരഭയസ്ഥാനം തന്നെ. തിരുനാമത്തെ അറിയുന്നവർ അങ്ങയിൽ ആശ്രയിക്കും; യഹോവേ, അവിടുത്തെ അന്വേഷിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 9:7-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്നാൽ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവൻ സിംഹാസനം ഒരുക്കിയിരിക്കുന്നു. അവൻ ലോകത്തെ നീതിയോടെ വിധിക്കും; ജാതികൾക്കു നേരോടെ ന്യായപാലനം ചെയ്യും. യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ. നിന്റെ നാമത്തെ അറിയുന്നവർ നിങ്കൽ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
സങ്കീർത്തനങ്ങൾ 9:7-10 സമകാലിക മലയാളവിവർത്തനം (MCV)
യഹോവ എന്നേക്കും വാഴുന്നു; അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു. അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; ജനതകളെ നേരോടെ ന്യായപാലനംചെയ്യും. യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട. അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.