സങ്കീർത്തനങ്ങൾ 9:1-3
സങ്കീർത്തനങ്ങൾ 9:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ പൂർണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അദ്ഭുതങ്ങളെയൊക്കെയും ഞാൻ വർണിക്കും. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചുപോകും.
സങ്കീർത്തനങ്ങൾ 9:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനു പൂർണഹൃദയത്തോടെ ഞാൻ സ്തോത്രം അർപ്പിക്കും. അവിടുത്തെ അദ്ഭുതപ്രവൃത്തികൾ ഞാൻ വർണിക്കും. ആനന്ദത്തോടെ ഞാൻ അവിടുത്തെ കീർത്തിക്കും. ഉല്ലാസഗീതം പാടി ഞാൻ അത്യുന്നതനെ സ്തുതിക്കും. അവിടുത്തെ മുമ്പിൽനിന്ന് പലായനം ചെയ്ത എന്റെ ശത്രുക്കൾ ഇടറിവീണു നശിച്ചു.
സങ്കീർത്തനങ്ങൾ 9:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; അവിടുത്തെ അത്ഭുതങ്ങളെയെല്ലാം ഞാൻ വർണ്ണിക്കും. ഞാൻ അങ്ങയിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ള യഹോവേ, ഞാൻ അവിടുത്തെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുമ്പോൾ, തിരുസന്നിധിയിൽ ഇടറിവീണു നശിച്ചുപോകും.
സങ്കീർത്തനങ്ങൾ 9:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാൻ പൂർണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാൻ വർണ്ണിക്കും. ഞാൻ നിന്നിൽ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാൻ നിന്റെ നാമത്തെ കീർത്തിക്കും. എന്റെ ശത്രുക്കൾ പിൻവാങ്ങുകയിൽ ഇടറിവീണു, നിന്റെ സന്നിധിയിൽ നശിച്ചു പോകും.
സങ്കീർത്തനങ്ങൾ 9:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും. ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും; അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും. എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു; അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.