സങ്കീർത്തനങ്ങൾ 88:1-3
സങ്കീർത്തനങ്ങൾ 88:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ. എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
സങ്കീർത്തനങ്ങൾ 88:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ രക്ഷകനായ ദൈവമേ, സർവേശ്വരാ; രാവും പകലും ഞാൻ തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർഥന ശ്രദ്ധിക്കണമേ; എന്റെ നിലവിളി കേൾക്കണമേ. ഞാൻ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നു; ഞാൻ പാതാളത്തോടു സമീപിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 88:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർത്ഥന തിരുമുൻപിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ. എന്റെ പ്രാണൻ കഷ്ടതകൊണ്ട് നിറഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോട് സമീപിക്കുന്നു.
സങ്കീർത്തനങ്ങൾ 88:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു; എന്റെ പ്രാർത്ഥന നിന്റെ മുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ. എന്റെ പ്രാണൻ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവൻ പാതാളത്തോടു സമീപിക്കുന്നു.
സങ്കീർത്തനങ്ങൾ 88:1-3 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, എന്റെ രക്ഷയുടെ ദൈവമേ, ഞാൻ രാവും പകലും തിരുസന്നിധിയിൽ നിലവിളിക്കുന്നു. എന്റെ പ്രാർഥന തിരുമുമ്പിൽ വരുമാറാകട്ടെ; എന്റെ നിലവിളിക്ക് അങ്ങയുടെ ചെവിചായ്ക്കണമേ. എന്റെ പ്രാണൻ കഷ്ടതകളാൽ നിറഞ്ഞിരിക്കുന്നു എന്റെ ജീവൻ പാതാളത്തോടടുക്കുന്നു.