സങ്കീർത്തനങ്ങൾ 81:4-7
സങ്കീർത്തനങ്ങൾ 81:4-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇതു യിസ്രായേലിന് ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു. മിസ്രയീംദേശത്തിന്റെ നേരേ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. ഞാൻ അവന്റെ തോളിൽനിന്ന് ചുമടുനീക്കി; അവന്റെ കൈകൾ കുട്ട വിട്ടൊഴിഞ്ഞു. കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്ക് ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
സങ്കീർത്തനങ്ങൾ 81:4-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇത് ഇസ്രായേലിനു ലഭിച്ച നിയമമല്ലോ; യാക്കോബിന്റെ ദൈവം നല്കിയ പ്രമാണം. അവിടുന്ന് ഈജിപ്തിനെതിരെ പുറപ്പെട്ടപ്പോൾ, യോസേഫിന്റെ സന്തതികൾക്ക് ഈ കല്പന നല്കി. ഞാൻ ഒരു അപരിചിത ശബ്ദം കേട്ടു. ഞാൻ നിങ്ങളുടെ ചുമലിൽനിന്നു ചുമടു നീക്കി; അടിമവേലയിൽനിന്നു നിങ്ങളുടെ കൈകളെ സ്വതന്ത്രമാക്കി. കഷ്ടകാലത്ത് നിങ്ങൾ എന്നെ വിളിച്ചപേക്ഷിച്ചു. ഞാൻ നിങ്ങളെ വിടുവിച്ചു. ഇടിമുഴക്കത്തിന്റെ മറവിൽനിന്ന്, ഞാൻ നിങ്ങൾക്ക് ഉത്തരമരുളി. മെരീബാ നീർച്ചാലിനരികിൽവച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു.
സങ്കീർത്തനങ്ങൾ 81:4-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇത് യിസ്രായേലിനു ഒരു ചട്ടവും യാക്കോബിന്റെ ദൈവം നൽകിയ ഒരു പ്രമാണവും ആകുന്നു. മിസ്രയീം ദേശത്തിന് നേരെ പുറപ്പെട്ടപ്പോൾ ദൈവം അത് യോസേഫിന് ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. “ഞാൻ അവന്റെ തോളിൽനിന്ന് ചുമട് നീക്കി; അവന്റെ കൈകൾ കൊട്ട വിട്ട് ഒഴിഞ്ഞു. കഷ്ടകാലത്ത് നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്ന് ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
സങ്കീർത്തനങ്ങൾ 81:4-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിൻ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു. മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോൾ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാൻ അറിയാത്ത ഒരു ഭാഷ കേട്ടു. ഞാൻ അവന്റെ തോളിൽനിന്നു ചുമടുനീക്കി; അവന്റെ കൈകൾ കൊട്ട വിട്ടു ഒഴിഞ്ഞു. കഷ്ടകാലത്തു നീ വിളിച്ചു, ഞാൻ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവിൽനിന്നു ഞാൻ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കൽ ഞാൻ നിന്നെ പരീക്ഷിച്ചു. സേലാ.
സങ്കീർത്തനങ്ങൾ 81:4-7 സമകാലിക മലയാളവിവർത്തനം (MCV)
ഇത് അവിടന്ന് ഇസ്രായേലിനു നൽകിയ ഉത്തരവും യാക്കോബിൻ ദൈവത്തിനൊരു അനുഷ്ഠാനവും ആകുന്നു. ദൈവം ഈജിപ്റ്റിനെതിരേ പുറപ്പെട്ടപ്പോൾ, അവിടന്ന് ഇത് ഒരു നിയമമായി യോസേഫിന് സ്ഥാപിച്ചുകൊടുത്തു. അവിടെ ഞാൻ അപരിചിതമായ ഒരു ശബ്ദം കേട്ടു, അത് ഇപ്രകാരമായിരുന്നു: “അവരുടെ തോളുകളിൽനിന്ന് ഞാൻ ഭാരമിറക്കിവെച്ചു; അവരുടെ കരങ്ങൾ കുട്ടകൾ വിട്ട് സ്വതന്ത്രമായിത്തീർന്നു. നിങ്ങളുടെ ദുരിതത്തിൽ നിങ്ങൾ നിലവിളിച്ചു, ഞാൻ നിങ്ങളെ മോചിപ്പിച്ചു, ഇടിമുഴക്കത്തിൽനിന്ന് ഞാൻ നിങ്ങൾക്ക് ഉത്തരമരുളി; മെരീബയിലെ ജലാശയത്തിനരികെവെച്ച് ഞാൻ നിങ്ങളെ പരീക്ഷിച്ചു. സേലാ.