സങ്കീർത്തനങ്ങൾ 8:5-6
സങ്കീർത്തനങ്ങൾ 8:5-6 സമകാലിക മലയാളവിവർത്തനം (MCV)
അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു. അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു
സങ്കീർത്തനങ്ങൾ 8:5-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്ക് നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്കീഴെയാക്കിയിരിക്കുന്നു
സങ്കീർത്തനങ്ങൾ 8:5-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും അവിടുന്നു മനുഷ്യനെ അവിടുത്തെക്കാൾ അല്പം മാത്രം താഴ്ത്തി, മഹത്ത്വവും തേജസ്സും അവനെ അണിയിച്ചിരിക്കുന്നു. അവിടുന്നു സൃഷ്ടിച്ച സകലത്തിന്റെയുംമേൽ അവനെ അധിപതിയാക്കി, എല്ലാറ്റിനെയും അവന്റെ കാൽക്കീഴിലാക്കി.
സങ്കീർത്തനങ്ങൾ 8:5-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങ് അവനെ ദൈവത്തേക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. അങ്ങേയുടെ കൈകളുടെ പ്രവൃത്തികൾക്ക് അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു
സങ്കീർത്തനങ്ങൾ 8:5-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു. നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാൽകീഴെയാക്കിയിരിക്കുന്നു