സങ്കീർത്തനങ്ങൾ 78:40-41
സങ്കീർത്തനങ്ങൾ 78:40-41 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്ത് എത്ര പ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
സങ്കീർത്തനങ്ങൾ 78:40-41 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവർ എത്രയോ വട്ടം മരുഭൂമിയിൽവച്ച് അവിടുത്തോടു മത്സരിച്ചു. അവിടെവച്ച് അവർ എത്രയോ പ്രാവശ്യം അവിടുത്തെ ദുഃഖിപ്പിച്ചു. അവർ വീണ്ടും വീണ്ടും ദൈവത്തെ പരീക്ഷിച്ചു. ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവത്തെ പ്രകോപിപ്പിച്ചു.
സങ്കീർത്തനങ്ങൾ 78:40-41 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മരുഭൂമിയിൽ അവർ എത്ര തവണ ദൈവത്തോട് മത്സരിച്ചു! ശൂന്യദേശത്ത് എത്ര പ്രാവശ്യം ദൈവത്തെ ദുഃഖിപ്പിച്ചു! അവർ വീണ്ടുംവീണ്ടും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ ദൈവത്തെ മുഷിപ്പിച്ചു.
സങ്കീർത്തനങ്ങൾ 78:40-41 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മരുഭൂമിയിൽ അവർ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു! അവർ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.