സങ്കീർത്തനങ്ങൾ 78:38-39
സങ്കീർത്തനങ്ങൾ 78:38-39 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റ് എന്നും അവൻ ഓർത്തു.
സങ്കീർത്തനങ്ങൾ 78:38-39 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും കരുണാസമ്പന്നനായ അവിടുന്ന്, അവരുടെ അകൃത്യങ്ങൾ ക്ഷമിച്ചു; അവരെ നശിപ്പിച്ചതുമില്ല. അവിടുന്നു പലപ്പോഴും കോപം അടക്കി അവിടുത്തെ ക്രോധം ആളിക്കത്താൻ അനുവദിച്ചില്ല. അവർ വെറും മർത്യരെന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റാണെന്നും അവിടുന്ന് ഓർത്തു.
സങ്കീർത്തനങ്ങൾ 78:38-39 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും ദൈവം കരുണയുള്ളവനാകുകകൊണ്ട് അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപം പലപ്പോഴും അടക്കിക്കളഞ്ഞു. അവർ കേവലം ജഡം അത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റുപോലെ എന്നും കർത്താവ് ഓർത്തു.
സങ്കീർത്തനങ്ങൾ 78:38-39 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എങ്കിലും അവൻ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു. അവർ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവൻ ഓർത്തു.
സങ്കീർത്തനങ്ങൾ 78:38-39 സമകാലിക മലയാളവിവർത്തനം (MCV)
എന്നിട്ടും ദൈവം അവരോട് കരുണയുള്ളവനായിരുന്നു; അവരുടെ അകൃത്യങ്ങൾ അവിടന്ന് ക്ഷമിച്ചു അവിടന്ന് അവരെ നശിപ്പിച്ചതുമില്ല. തന്റെ ക്രോധം മുഴുവനും ജ്വലിപ്പിക്കാതെ പലപ്പോഴും തന്റെ കോപത്തെ അടക്കിക്കളഞ്ഞു. അവർ കേവലം മാംസംമാത്രം, മടങ്ങിവരാത്തൊരു മന്ദമാരുതൻ എന്ന് അവിടന്ന് ഓർത്തു.