സങ്കീർത്തനങ്ങൾ 77:19-20
സങ്കീർത്തനങ്ങൾ 77:19-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽച്ചുവടുകളെ അറിയാതെയുമിരുന്നു. മോശെയുടെയും അഹരോന്റെയും കൈയാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെപ്പോലെ നടത്തി.
സങ്കീർത്തനങ്ങൾ 77:19-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ മാർഗം സമുദ്രത്തിലൂടെയും അങ്ങയുടെ വഴി ആഴിയുടെ അടിത്തട്ടിലൂടെയും ആയിരുന്നു. എന്നാൽ അങ്ങയുടെ കാൽപ്പാടുകൾ അദൃശ്യമായിരുന്നു. മോശയുടെയും അഹരോന്റെയും നേതൃത്വത്തിൽ, അവിടുത്തെ ജനത്തെ ഒരു ആട്ടിൻപറ്റത്തെ പോലെ, അവിടുന്നു നയിച്ചു.
സങ്കീർത്തനങ്ങൾ 77:19-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ വഴി സമുദ്രത്തിലും അവിടുത്തെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; അങ്ങേയുടെ കാൽചുവടുകളെ അറിയാതെയുമിരുന്നു. മോശെയുടെയും അഹരോന്റെയും കയ്യാൽ അങ്ങ് അങ്ങേയുടെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
സങ്കീർത്തനങ്ങൾ 77:19-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകൾ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാൽചുവടുകളെ അറിയാതെയുമിരുന്നു. മോശെയുടെയും അഹരോന്റെയും കയ്യാൽ നീ നിന്റെ ജനത്തെ ഒരു ആട്ടിൻകൂട്ടത്തെ പോലെ നടത്തി.
സങ്കീർത്തനങ്ങൾ 77:19-20 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ കാൽച്ചുവടുകൾ കാണാൻ കഴിയുമായിരുന്നില്ലെങ്കിലും, അവിടത്തെ പാത സമുദ്രത്തിലൂടെയും അവിടത്തെ വഴികൾ പെരുവെള്ളത്തിലൂടെയും ആയിരുന്നു. മോശയുടെയും അഹരോന്റെയും കരങ്ങളിലൂടെ, അവിടത്തെ ജനത്തെ അങ്ങ് ഒരു ആട്ടിൻപറ്റത്തെപ്പോലെ നയിച്ചു.