സങ്കീർത്തനങ്ങൾ 77:1-3 - Compare All Versions

സങ്കീർത്തനങ്ങൾ 77:1-3 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു. രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു. ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 77:1-3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഞാൻ ദൈവത്തോടു നിലവിളിക്കുന്നു, ഞാൻ അവിടുത്തോട് ഉച്ചത്തിൽ നിലവിളിക്കുന്നു. എന്റെ കഷ്ടകാലത്ത് ഞാൻ സർവേശ്വരനെ വിളിച്ചപേക്ഷിച്ചു. രാത്രി മുഴുവൻ തളരാതെ ഞാൻ കൈ ഉയർത്തി പ്രാർഥിച്ചു, എങ്കിലും എനിക്ക്, ആശ്വാസം ലഭിച്ചില്ല. ദൈവത്തെ ഓർക്കുന്നു എങ്കിലും ഞാൻ വിലപിക്കുന്നു. ദൈവത്തെ ധ്യാനിച്ചിട്ടും ഞാൻ നിരാശനായിത്തീരുന്നു.

സങ്കീർത്തനങ്ങൾ 77:1-3 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഞാൻ എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോട്, എന്‍റെ ശബ്ദം ഉയർത്തി ദൈവത്തോടുതന്നെ നിലവിളിക്കും; അവിടുന്ന് എന്‍റെ നിലവിളി ശ്രദ്ധിക്കും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്‍റെ കൈ തളരാതെ മലർത്തിയിരുന്നു; എന്‍റെ ഉള്ളം ആശ്വാസം നിരസിച്ചു. ഞാൻ ദൈവത്തെ ഓർത്തു നെടുവീർപ്പിടുന്നു. ഞാൻ ധ്യാനിക്കുമ്പോൾ, എന്‍റെ ആത്മാവ് വിഷാദിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 77:1-3 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഞാൻ എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയർത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവൻ എനിക്കു ചെവിതരും. കഷ്ടദിവസത്തിൽ ഞാൻ യഹോവയെ അന്വേഷിച്ചു, രാത്രിയിൽ എന്റെ കൈ തളരാതെ മലർത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു. ഞാൻ ദൈവത്തെ ഓർത്തു വ്യാകുലപ്പെടുന്നു; ഞാൻ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.

സങ്കീർത്തനങ്ങൾ 77:1-3 MCV (സമകാലിക മലയാളവിവർത്തനം)

സഹായത്തിനായി ഞാൻ ദൈവത്തോട് ഉച്ചത്തിൽ നിലവിളിച്ചു എന്റെ മുറവിളി കേൾക്കാനായി ഞാൻ ദൈവത്തോട് നിലവിളിച്ചു. ഞാൻ ദുരിതത്തിലായിരുന്നപ്പോൾ കർത്താവിനെ അന്വേഷിച്ചു; രാത്രിയിൽ ഞാൻ എന്റെ കൈകൾ അങ്ങയിലേക്കു വിശ്രമംനൽകാതെ നീട്ടി, എന്നാൽ ഞാൻ ആശ്വാസം കണ്ടെത്തിയില്ല. ദൈവമേ, ഞാൻ അങ്ങയെ ഓർത്ത് ഞരങ്ങിക്കൊണ്ടിരുന്നു; ധ്യാനമഗ്നനായി എന്റെ ആത്മാവ് തളർന്നുപോകുകയും ചെയ്തു. സേലാ.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 77 MCV