സങ്കീർത്തനങ്ങൾ 75:3-5
സങ്കീർത്തനങ്ങൾ 75:3-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്.
സങ്കീർത്തനങ്ങൾ 75:3-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയും അതിലെ സകല നിവാസികളും പ്രകമ്പനം കൊള്ളുമ്പോൾ ഞാൻ അതിന്റെ തൂണുകൾ ഉറപ്പിച്ചു നിർത്തുന്നു. ഗർവു കാണിക്കരുതെന്ന് അഹങ്കാരികളോടും ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു. നിങ്ങൾ ശക്തിയിൽ ഊറ്റംകൊള്ളരുത്; ഗർവോടെ സംസാരിക്കയുമരുത്.
സങ്കീർത്തനങ്ങൾ 75:3-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
സങ്കീർത്തനങ്ങൾ 75:3-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
സങ്കീർത്തനങ്ങൾ 75:3-5 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ. അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത് നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു.