സങ്കീർത്തനങ്ങൾ 75:1-10

സങ്കീർത്തനങ്ങൾ 75:1-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്. കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. യഹോവയുടെ കൈയിൽ ഒരു പാനപാത്രം ഉണ്ട്; വീഞ്ഞു നുരയ്ക്കുന്നു; അതു മദ്യംകൊണ്ടു നിറഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകല ദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചു കുടിക്കും. ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിനു സ്തുതി പാടും. ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 75:1-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവമേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അതേ, ഞങ്ങൾ അങ്ങേക്കു സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം ഞങ്ങൾ വിളിച്ചപേക്ഷിക്കുന്നു. അവിടുത്തെ അദ്ഭുതകരമായ പ്രവൃത്തികൾ ഞങ്ങൾ പ്രഘോഷിക്കുന്നു. ദൈവം അരുളിച്ചെയ്യുന്നു: ഞാൻ നിശ്ചയിക്കുന്ന സമയത്ത് ഞാൻ നീതിപൂർവം വിധിക്കും. ഭൂമിയും അതിലെ സകല നിവാസികളും പ്രകമ്പനം കൊള്ളുമ്പോൾ ഞാൻ അതിന്റെ തൂണുകൾ ഉറപ്പിച്ചു നിർത്തുന്നു. ഗർവു കാണിക്കരുതെന്ന് അഹങ്കാരികളോടും ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു. നിങ്ങൾ ശക്തിയിൽ ഊറ്റംകൊള്ളരുത്; ഗർവോടെ സംസാരിക്കയുമരുത്. ന്യായവിധി വരുന്നത് കിഴക്കുനിന്നോ, പടിഞ്ഞാറുനിന്നോ, വടക്കുനിന്നോ തെക്കുനിന്നോ അല്ല. വിധികർത്താവു ദൈവമാണ്. അവിടുന്നാണ് ഒരുവനെ താഴ്ത്തുകയും മറ്റൊരുവനെ ഉയർത്തുകയും ചെയ്യുന്നത്. സർവേശ്വരന്റെ കൈയിൽ ഒരു പാനപാത്രമുണ്ട്. അതിൽ വീര്യമുള്ള വീഞ്ഞ് നുരഞ്ഞുപൊങ്ങുന്നു. അവിടുന്ന് അതു പകർന്നു കൊടുക്കുന്നു. ഭൂമിയിലെ സകല ദുഷ്ടന്മാരും അതു മട്ടുവരെ ഊറ്റിക്കുടിക്കും. എന്നാൽ ഞാൻ എന്നേക്കും ആനന്ദിക്കും, യാക്കോബിന്റെ ദൈവത്തിനു ഞാൻ സ്തുതിഗീതം ആലപിക്കും. ദുഷ്ടന്മാരുടെ ശക്തി അവിടുന്നു തകർക്കും; നീതിമാന്മാരുടെ ശക്തിയോ വർധിപ്പിക്കും.

സങ്കീർത്തനങ്ങൾ 75:1-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങേയുടെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ അങ്ങേയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്‍റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്. കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്. ദൈവം ന്യായാധിപതിയാകുന്നു; ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; അവിടുന്ന് അതിൽനിന്ന് പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്‍റെ മട്ട് വലിച്ചുകുടിക്കും. ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്‍റെ ദൈവത്തിന് സ്തുതിപാടും. ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 75:1-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവമേ, ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങൾ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു. സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും. ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ. ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പു മേലോട്ടു ഉയർത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു. കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നതു. ദൈവം ന്യായാധിപതിയാകുന്നു; അവൻ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു. യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവൻ അതിൽനിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും. ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും. ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാൻ മുറിച്ചുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ 75:1-10 സമകാലിക മലയാളവിവർത്തനം (MCV)

ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു, അങ്ങയുടെ നാമം സമീപമായിരിക്കുകയാൽ ഞങ്ങൾ അങ്ങേക്ക് സ്തോത്രംചെയ്യുന്നു; ജനം അവിടത്തെ അത്ഭുതപ്രവൃത്തികളെ വർണിക്കുന്നു. ദൈവം അരുളിച്ചെയ്യുന്നു: “ഞാൻ അനുയോജ്യമായ സമയം നിർണയിച്ചിരിക്കുന്നു; നീതിപൂർവം ന്യായംവിധിക്കുന്നതും ഞാൻ ആകുന്നു. ഭൂമിയും അതിലെ നിവാസികളും പ്രകമ്പനംകൊള്ളുമ്പോൾ അതിന്റെ തൂണുകളെ ഉറപ്പിച്ചുനിർത്തുന്നതും ഞാൻ ആകുന്നു. സേലാ. അഹങ്കാരികളോട്, ‘ഇനിയൊരിക്കലും അഹങ്കരിക്കരുത്’ എന്നും ദുഷ്ടരോട്, ‘നിങ്ങളുടെ കൊമ്പ് ഉയർത്തരുത് നിങ്ങളുടെ കൊമ്പ് മേലോട്ടുയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്’ ” എന്നും ഞാൻ അരുളിച്ചെയ്യുന്നു. കിഴക്കുനിന്നോ പടിഞ്ഞാറുനിന്നോ മരുഭൂമിയിൽനിന്നോ അല്ല ഉയർച്ച കൈവരുന്നത്. വിധി കൽപ്പിക്കുന്നത് ദൈവം ആകുന്നു: അവിടന്ന് ഒരാളെ താഴ്ത്തുകയും മറ്റൊരാളെ ഉയർത്തുകയും ചെയ്യുന്നു. സുഗന്ധദ്രവ്യങ്ങൾ ചേർത്തതും നുരഞ്ഞുപൊങ്ങുന്നതുമായ വീഞ്ഞുനിറച്ച ഒരു പാനപാത്രം യഹോവയുടെ കൈയിൽ ഉണ്ട്; അവിടന്ന് അത് പകരുന്നു, ഭൂമിയിലെ സകലദുഷ്ടരും അതിന്റെ മട്ടുവരെ ഊറ്റിക്കുടിക്കുന്നു. എന്നാൽ ഞാൻ, ഞാൻ ഇത് എന്നേക്കും പ്രഘോഷിക്കും; ഞാൻ യാക്കോബിന്റെ ദൈവത്തിനു സ്തോത്രമർപ്പിക്കും. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ എല്ലാ ദുഷ്ടരുടെയും കൊമ്പുകൾ ഛേദിച്ചുകളയും, എന്നാൽ നീതിനിഷ്ഠരുടെ കൊമ്പുകൾ ഉയർത്തപ്പെടും.” സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ.