സങ്കീർത്തനങ്ങൾ 73:1-3
സങ്കീർത്തനങ്ങൾ 73:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം യിസ്രായേലിന്, നിർമ്മലഹൃദയമുള്ളവർക്കു തന്നെ, നല്ലവൻ ആകുന്നു നിശ്ചയം. എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയതോന്നി.
സങ്കീർത്തനങ്ങൾ 73:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ഇസ്രായേൽജനത്തിനു നല്ലവനാണു നിശ്ചയം. ഹൃദയനൈർമ്മല്യമുള്ളവർക്കുതന്നെ. എന്റെ കാലുകൾ ഇടറാൻ ഭാവിച്ചു; കാലടികൾ വഴുതാൻ തുടങ്ങി. ദുഷ്ടരുടെ ഐശ്വര്യം കണ്ടിട്ട് എനിക്ക് ആ അഹങ്കാരികളോട് അസൂയ തോന്നി.
സങ്കീർത്തനങ്ങൾ 73:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം യിസ്രായേലിനു, നിർമ്മലഹൃദയം ഉള്ളവർക്ക് തന്നെ, നിശ്ചയമായും നല്ലവൻ ആകുന്നു. എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറെക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സമൃദ്ധി കണ്ടിട്ട് എനിക്ക് അഹങ്കാരികളോട് അസൂയ തോന്നി.
സങ്കീർത്തനങ്ങൾ 73:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം യിസ്രായേലിന്നു, നിർമ്മലഹൃദയമുള്ളവർക്കു തന്നേ, നല്ലവൻ ആകുന്നു നിശ്ചയം. എന്നാൽ എന്റെ കാലുകൾ ഏകദേശം ഇടറി; എന്റെ കാലടികൾ ഏറക്കുറെ വഴുതിപ്പോയി. ദുഷ്ടന്മാരുടെ സൗഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.