സങ്കീർത്തനങ്ങൾ 65:5-7
സങ്കീർത്തനങ്ങൾ 65:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയുടെ എല്ലാ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. അവൻ ബലം അരയ്ക്കു കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിക്കുന്നു. അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 65:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞങ്ങളെ രക്ഷിക്കുന്ന ദൈവമേ, അവിടുന്നു ഞങ്ങൾക്കുവേണ്ടി അദ്ഭുതങ്ങൾ പ്രവർത്തിച്ചു. ഞങ്ങളുടെ അപേക്ഷ കേട്ട് ഞങ്ങളെ വിടുവിച്ചു. അവിടുന്നാണ് സർവഭൂമിയുടെയും വിദൂരത്തുള്ള സമുദ്രങ്ങളുടെയും പ്രത്യാശ. അവിടുന്നു സ്വശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു നിർത്തിയിരിക്കുന്നു. അവിടുന്നു ശക്തി ധരിച്ചിരിക്കുന്നു. ആഴിയുടെ മുഴക്കവും തിരമാലകളുടെ ഗർജനവും അവിടുന്നു ശമിപ്പിക്കുന്നു. വിജാതീയരുടെ കലഹം അവിടുന്ന് ഇല്ലാതാക്കുന്നു.
സങ്കീർത്തനങ്ങൾ 65:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയുടെ അറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിനും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയായ ദൈവമേ, അവിടുന്ന് ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്ക് ഉത്തരമരുളുന്നു. ദൈവം ബലം അരയ്ക്ക് കെട്ടിക്കൊണ്ട് തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. ദൈവം സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജനതകളുടെ കലഹവും ശമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 65:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയുടെ എല്ലാഅറുതികൾക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാൽ നീതിയോടെ ഞങ്ങൾക്കു ഉത്തരമരുളുന്നു. അവൻ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാൽ പർവ്വതങ്ങളെ ഉറപ്പിക്കുന്നു. അവൻ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
സങ്കീർത്തനങ്ങൾ 65:5-7 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയിലെ സകലസീമകൾക്കും വിദൂര സമുദ്രങ്ങൾക്കും പ്രത്യാശയായിരിക്കുന്ന ഞങ്ങളുടെ രക്ഷകനായ ദൈവമേ, അങ്ങ് അത്ഭുതകരമായ നീതിപ്രവൃത്തികളാൽ ഞങ്ങൾക്ക് ഉത്തരമരുളുന്നു. അവിടന്ന് ബലം അരയ്ക്കുകെട്ടിക്കൊണ്ട് അവിടത്തെ ശക്തിയാൽ പർവതങ്ങളെ ഉറപ്പിച്ചു. അവിടന്ന് സമുദ്രങ്ങളുടെ ഗർജനവും തിരമാലകളുടെ അലർച്ചയും രാഷ്ട്രങ്ങളുടെ കലഹവും ശമിപ്പിച്ചു.