സങ്കീർത്തനങ്ങൾ 63:1-3
സങ്കീർത്തനങ്ങൾ 63:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അങ്ങനെ നിന്റെ ബലവും മഹത്ത്വവും കാണേണ്ടതിനു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു. നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 63:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, അവിടുന്നാണ് എന്റെ ദൈവം; ഞാൻ അങ്ങയെ അന്വേഷിക്കുന്നു. ഉണങ്ങിവരണ്ട ദേശത്തെന്നപോലെ ഞാൻ സർവാത്മനാ അങ്ങേക്കായി ദാഹിക്കുന്നു. അങ്ങയെ കാണാതെ ഞാൻ തളരുന്നു. അങ്ങയുടെ ശക്തിയും മഹത്ത്വവും ദർശിക്കാൻ, വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ നോക്കുന്നു. അങ്ങയുടെ അചഞ്ചലസ്നേഹം ജീവനെക്കാൾ അഭികാമ്യം. ഞാൻ അങ്ങയെ പ്രകീർത്തിക്കും.
സങ്കീർത്തനങ്ങൾ 63:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, അങ്ങ് എന്റെ ദൈവം; അതികാലത്ത് ഞാൻ അങ്ങയെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്ത് എന്റെ ഉള്ളം അങ്ങേയ്ക്കായി ദാഹിക്കുന്നു; എന്റെ ദേഹം അങ്ങേയ്ക്കായി കാംക്ഷിക്കുന്നു. അങ്ങനെ അവിടുത്തെ ബലവും മഹത്വവും കാണുവാൻ ഞാൻ വിശുദ്ധമന്ദിരത്തിൽ അങ്ങേയ്ക്കായി കാത്തിരിക്കുന്നു. അവിടുത്തെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ അങ്ങയെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 63:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാൻ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു. അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാൻ വിശുദ്ധമന്ദിരത്തിൽ നിന്നെ നോക്കിയിരിക്കുന്നു. നിന്റെ ദയ ജീവനെക്കാൾ നല്ലതാകുന്നു; എന്റെ അധരങ്ങൾ നിന്നെ സ്തുതിക്കും.
സങ്കീർത്തനങ്ങൾ 63:1-3 സമകാലിക മലയാളവിവർത്തനം (MCV)
ദൈവമേ, അങ്ങാണ് എന്റെ ദൈവം, ആത്മാർഥതയോടെ ഞാൻ അങ്ങയെ അന്വേഷിക്കുന്നു; വെള്ളമില്ലാതെ ഉണങ്ങിവരണ്ട ദേശത്ത്, എന്റെ ആത്മാവ് അങ്ങേക്കായി ദാഹിക്കുന്നു, എന്റെ ശരീരംമുഴുവനും അങ്ങേക്കായി വാഞ്ഛിക്കുന്നു. വിശുദ്ധമന്ദിരത്തിൽ ഞാൻ അങ്ങയെ ദർശിച്ചിരിക്കുന്നു അവിടത്തെ ശക്തിയും അവിടത്തെ മഹത്ത്വവും ഞാൻ ഉറ്റുനോക്കുന്നു. കാരണം അവിടത്തെ അചഞ്ചലസ്നേഹം ജീവനെക്കാൾ നല്ലതാകുന്നു, എന്റെ അധരങ്ങൾ അങ്ങയെ മഹത്ത്വപ്പെടുത്തും.