സങ്കീർത്തനങ്ങൾ 61:2-3
സങ്കീർത്തനങ്ങൾ 61:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിങ്കലേക്ക് എന്നെ നടത്തേണമേ. നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരേ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 61:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആശയറ്റ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന്, അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; സുരക്ഷിതമായ പാറയിൽ എന്നെ നിർത്തണമേ. അവിടുന്നാണ് എന്റെ അഭയം, ശത്രുക്കൾക്കെതിരെയുള്ള സുശക്ത ഗോപുരവും അവിടുന്നുതന്നെ.
സങ്കീർത്തനങ്ങൾ 61:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്ന് അവിടുത്തെ വിളിച്ചപേക്ഷിക്കും; എനിക്ക് അത്യുന്നതമായ പാറയിലേക്ക് എന്നെ നടത്തേണമേ. അവിടുന്ന് എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 61:2-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എന്റെ ഹൃദയം ക്ഷീണിക്കുമ്പോൾ ഞാൻ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ. നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 61:2-3 സമകാലിക മലയാളവിവർത്തനം (MCV)
ഭൂസീമകളിൽനിന്ന് ഞാൻ അങ്ങയോട് വിളിച്ചപേക്ഷിക്കുന്നു, എന്റെ ഹൃദയം തകർന്നിരിക്കുമ്പോഴല്ലോ ഞാൻ വിളിച്ചപേക്ഷിക്കുന്നത്; എന്നെക്കാൾ ഉന്നതമായ പാറയിലേക്ക് എന്നെ നയിച്ചാലും. കാരണം, അവിടന്ന് എന്റെ സങ്കേതമായിരിക്കുന്നു, എന്റെ ശത്രുക്കൾക്ക് അപ്രാപ്യമായ ശക്തിഗോപുരവുംതന്നെ.