സങ്കീർത്തനങ്ങൾ 5:7-8
സങ്കീർത്തനങ്ങൾ 5:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്ന് നിന്റെ വിശുദ്ധമന്ദിരത്തിനു നേരേ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
സങ്കീർത്തനങ്ങൾ 5:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സുസ്ഥിരസ്നേഹത്തിന്റെ സമൃദ്ധിയിൽ ഞാൻ അവിടുത്തെ ആലയത്തിൽ പ്രവേശിക്കും. അവിടുത്തെ മന്ദിരത്തിൽ ഭക്തിയോടെ ആരാധിക്കും. സർവേശ്വരാ, എന്റെ ശത്രുക്കൾ നിരവധിയാണല്ലോ, എന്നെ നീതിയുടെ പാതയിൽ നയിക്കണമേ. അവിടുത്തെ നേർവഴി എനിക്കു കാണിച്ചുതരണമേ.
സങ്കീർത്തനങ്ങൾ 5:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാനോ, തിരുകൃപയുടെ ബഹുത്വത്താൽ അവിടുത്തെ ആലയത്തിലേക്കു ചെന്നു അങ്ങേയുടെ വിശുദ്ധമന്ദിരത്തിനു നേരെ അങ്ങയോടുള്ള ഭക്തിയിൽ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾ നിമിത്തം അവിടുത്തെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിലുള്ള അങ്ങേയുടെ വഴി കാണിച്ചുതരേണമേ.
സങ്കീർത്തനങ്ങൾ 5:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താൽ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം നിന്റെ നീതിയാൽ എന്നെ നടത്തേണമേ; എന്റെ മുമ്പിൽ നിന്റെ വഴിയെ നിരപ്പാക്കേണമേ.
സങ്കീർത്തനങ്ങൾ 5:7-8 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ ഞാൻ, അവിടത്തെ അചഞ്ചലസ്നേഹത്താൽ, അങ്ങയുടെ ആലയത്തിലേക്കു വന്നുചേരും; അവിടത്തെ വിശുദ്ധമന്ദിരത്തിനുനേരേ ഭയഭക്തിയോടെ ഞാൻ സാഷ്ടാംഗംവീഴും. യഹോവേ, എന്റെ ശത്രുക്കൾനിമിത്തം, അവിടത്തെ നീതിയാൽ എന്നെ നയിക്കണമേ; അവിടത്തെ മാർഗം എന്റെമുമ്പിൽ സുഗമമാക്കണമേ.