സങ്കീർത്തനങ്ങൾ 5:4-6
സങ്കീർത്തനങ്ങൾ 5:4-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെ ഒക്കെയും നീ പകയ്ക്കുന്നു. ഭോഷ്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് അറപ്പാകുന്നു
സങ്കീർത്തനങ്ങൾ 5:4-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല. തിന്മയ്ക്ക് അങ്ങയോടൊത്തു വസിക്കാൻ കഴികയില്ല. അഹങ്കാരികൾ തിരുസന്നിധിയിൽ നില്ക്കയില്ല. ദുഷ്ടന്മാരോട് അങ്ങേക്കു വെറുപ്പാണ്. വ്യാജം പറയുന്നവരെ അവിടുന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും അവിടുന്നു ദ്വേഷിക്കുന്നു.
സങ്കീർത്തനങ്ങൾ 5:4-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവിടുന്ന് ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ അങ്ങയോടുകൂടി പാർക്കുകയില്ല. അഹങ്കാരികൾ തിരുസന്നിധിയിൽ നില്ക്കുകയില്ല; നീതികേട് പ്രവർത്തിക്കുന്നവരെ അവിടുന്ന് പകയ്ക്കുന്നു. വ്യാജം പറയുന്നവരെ അവിടുന്ന് നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവയ്ക്ക് വെറുപ്പാകുന്നു
സങ്കീർത്തനങ്ങൾ 5:4-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടൻ നിന്നോടുകൂടെ പാർക്കയില്ല. അഹങ്കാരികൾ നിന്റെ സന്നിധിയിൽ നില്ക്കയില്ല; നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു. ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവൻ യഹോവെക്കു അറെപ്പാകുന്നു
സങ്കീർത്തനങ്ങൾ 5:4-6 സമകാലിക മലയാളവിവർത്തനം (MCV)
അവിടന്ന് അധർമത്തിൽ പ്രസാദിക്കുന്ന ദൈവമല്ലല്ലോ; തിന്മ പ്രവർത്തിക്കുന്നവർ അവിടത്തോടൊപ്പം വസിക്കുകയില്ല. അവിടത്തെ സന്നിധിയിൽ ധിക്കാരികൾ നിൽക്കുകയില്ല. അധർമം പ്രവർത്തിക്കുന്നവരെ അവിടന്നു വെറുക്കുന്നു; വ്യാജം പറയുന്നവരെ അവിടന്നു നശിപ്പിക്കുന്നു. രക്തദാഹികളെയും വഞ്ചകരെയും യഹോവയ്ക്ക് അറപ്പാകുന്നു.