സങ്കീർത്തനങ്ങൾ 5:11 - Compare All Versions

സങ്കീർത്തനങ്ങൾ 5:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എന്നാൽ നിന്നെ ശരണം പ്രാപിക്കുന്നവർ എല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും.

സങ്കീർത്തനങ്ങൾ 5:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

അങ്ങയിൽ അഭയംതേടുന്നവർ ആനന്ദിക്കട്ടെ. അവർ ആനന്ദഗീതം ആലപിക്കട്ടെ. അവിടുന്ന് അവരെ കാത്തുകൊള്ളണമേ, അങ്ങയെ സ്നേഹിച്ചവർ സന്തോഷിക്കട്ടെ.

സങ്കീർത്തനങ്ങൾ 5:11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എന്നാൽ അങ്ങയെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; അവിടുന്ന് അവരെ പാലിക്കുന്നതുകൊണ്ട് അവർ എപ്പോഴും ആനന്ദിച്ചാർക്കും; തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ഉല്ലസിക്കും

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 IRVMAL

സങ്കീർത്തനങ്ങൾ 5:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എന്നാൽ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവർ എപ്പോഴും ആനന്ദിച്ചാർക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവർ നിന്നിൽ ഉല്ലസിക്കും

സങ്കീർത്തനങ്ങൾ 5:11 MCV (സമകാലിക മലയാളവിവർത്തനം)

എന്നാൽ തിരുസന്നിധിയിൽ അഭയം തേടുന്നവരെല്ലാം ആനന്ദിക്കട്ടെ; അവരെന്നും ആനന്ദഗാനമാലപിക്കട്ടെ. തിരുനാമത്തെ സ്നേഹിക്കുന്നവർ അങ്ങയിൽ ആനന്ദിക്കുന്നതിനായി, അവിടത്തെ സംരക്ഷണം അവർക്കുമീതേ വിരിക്കട്ടെ.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 5 MCV