സങ്കീർത്തനങ്ങൾ 49:7-9
സങ്കീർത്തനങ്ങൾ 49:7-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന് അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല.
സങ്കീർത്തനങ്ങൾ 49:7-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
തന്നെത്തന്നെ വീണ്ടെടുക്കാനോ, സ്വജീവന്റെ വില ദൈവത്തിനു കൊടുക്കാനോ, ആർക്കും കഴിയുകയില്ല. എന്നേക്കും ജീവിക്കാനോ, പാതാളം കാണാതിരിക്കാനോ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ വീണ്ടെടുപ്പുവില അത്ര വലുതാണ്. എത്ര കൊടുത്താലും അതു മതിയാകയില്ല.
സങ്കീർത്തനങ്ങൾ 49:7-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സത്യമായി, സ്വയം വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല. സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് തന്നെ
സങ്കീർത്തനങ്ങൾ 49:7-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
സങ്കീർത്തനങ്ങൾ 49:7-9 സമകാലിക മലയാളവിവർത്തനം (MCV)
മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല— ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.