സങ്കീർത്തനങ്ങൾ 49:5-9
സങ്കീർത്തനങ്ങൾ 49:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്ന് എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നത് എന്തിന്? അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന് അവനെ വീണ്ടെടുപ്പാനോ ദൈവത്തിനു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയത്; അത് ഒരുനാളും സാധിക്കയില്ല.
സങ്കീർത്തനങ്ങൾ 49:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വഞ്ചകരായ ശത്രുക്കൾ എന്നെ വലയം ചെയ്യുന്ന അനർഥകാലത്തു ഞാൻ ഭയപ്പെടുകയില്ല. അവർ തങ്ങളുടെ ധനത്തിൽ ആശ്രയിക്കുന്നു. ധനസമൃദ്ധിയിൽ അവർ അഹങ്കരിക്കുന്നു. തന്നെത്തന്നെ വീണ്ടെടുക്കാനോ, സ്വജീവന്റെ വില ദൈവത്തിനു കൊടുക്കാനോ, ആർക്കും കഴിയുകയില്ല. എന്നേക്കും ജീവിക്കാനോ, പാതാളം കാണാതിരിക്കാനോ ആർക്കും കഴിയുകയില്ല. മനുഷ്യന്റെ വീണ്ടെടുപ്പുവില അത്ര വലുതാണ്. എത്ര കൊടുത്താലും അതു മതിയാകയില്ല.
സങ്കീർത്തനങ്ങൾ 49:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആപത്തുകാലത്ത്, ശത്രുക്കൾ എന്റെ ചുറ്റും കൂടുമ്പോൾ ഞാൻ ഭയപ്പെടുകയില്ല. തന്റെ സമ്പത്തിൽ ആശ്രയിക്കുകയും ധനസമൃദ്ധിയിൽ പ്രശംസിക്കുകയും ചെയ്യുന്നു. സത്യമായി, സ്വയം വീണ്ടെടുക്കുവാനോ ദൈവത്തിന് വീണ്ടെടുപ്പുവില കൊടുക്കുവാനോ കഴിയുകയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പ് വിലയേറിയത്; അത് ഒരുനാളും സാധിക്കുകയില്ല. സഹോദരൻ ശവക്കുഴി കാണാതെ എന്നേക്കും ജീവിച്ചിരിക്കേണ്ടതിന് തന്നെ
സങ്കീർത്തനങ്ങൾ 49:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അകൃത്യം എന്റെ കുതികാലിനെ പിന്തുടർന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാൻ ഭയപ്പെടുന്നതു എന്തിന്നു? അവർ തങ്ങളുടെ സമ്പത്തിൽ ആശ്രയിക്കയും ധനസമൃദ്ധിയിൽ പ്രശംസിക്കയും ചെയ്യുന്നു. സഹോദരൻ ശവക്കുഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആർക്കും കഴികയില്ല. അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
സങ്കീർത്തനങ്ങൾ 49:5-9 സമകാലിക മലയാളവിവർത്തനം (MCV)
വഞ്ചകരായ ദുഷ്ടർ എന്നെ വലയംചെയ്യുകയും കഷ്ടതയുടെദിനങ്ങൾ വരികയുംചെയ്യുമ്പോൾ ഞാൻ എന്തിനു ഭയപ്പെടണം? അവർ അവരുടെ ധനത്തിൽ ആശ്രയിക്കുകയും തങ്ങളുടെ മഹത്തായ സമ്പത്തിൽ ഊറ്റംകൊള്ളുകയും ചെയ്യുന്നവരാണ്. മറ്റൊരാളുടെ ജീവൻ വീണ്ടെടുക്കുന്നതിനോ അയാളുടെ വീണ്ടെടുപ്പുവില ദൈവത്തിനു നൽകുന്നതിനോ ആരാലും സാധ്യമല്ല— ഒരാൾ സദാ ജീവിച്ചിരിക്കുന്നതിനും ജീർണത കാണാതിരിക്കുന്നതിനുമായി എന്തു നൽകിയാലും മതിയാകുകയില്ല— ജീവന്റെ മോചനദ്രവ്യം വിലയേറിയതല്ലോ.