സങ്കീർത്തനങ്ങൾ 47:6-7 - Compare All Versions
സങ്കീർത്തനങ്ങൾ 47:6-7 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ദൈവത്തിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിനു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. ദൈവം സർവഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
സങ്കീർത്തനങ്ങൾ 47:6-7 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ദൈവത്തിനു സ്തുതി പാടുക, സ്തുതി പാടുക. നമ്മുടെ രാജാവിന് സ്തുതി പാടുക സ്തുതി പാടുക. ദൈവം സർവഭൂമിയുടെയും രാജാവാകുന്നു. സങ്കീർത്തനം പാടി അവിടുത്തെ സ്തുതിക്കുവിൻ.
സങ്കീർത്തനങ്ങൾ 47:6-7 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ദൈവത്തിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ; നമ്മുടെ രാജാവിന് സ്തുതിപാടുവിൻ, സ്തുതിപാടുവിൻ. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു സങ്കീർത്തനത്തോടെ സ്തുതിപാടുവിൻ.
സങ്കീർത്തനങ്ങൾ 47:6-7 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ദൈവത്തിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിൻ, സ്തുതി പാടുവിൻ. ദൈവം സർവ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീർത്തനം പാടുവിൻ.
സങ്കീർത്തനങ്ങൾ 47:6-7 MCV (സമകാലിക മലയാളവിവർത്തനം)
ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക. കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.