സങ്കീർത്തനങ്ങൾ 46:1-3
സങ്കീർത്തനങ്ങൾ 46:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി മാറിപ്പോയാലും, പർവതങ്ങൾ കുലുങ്ങി സമുദ്രമധ്യേ വീണാലും, അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ട് പർവതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 46:1-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമാണ് നമ്മുടെ അഭയവും ബലവും; കഷ്ടതകളിൽ അവിടുന്ന് ഏറ്റവും അടുത്ത തുണ. അതുകൊണ്ട് ഭൂമി കുലുങ്ങിയാലും പർവതങ്ങൾ ഇളകി സമുദ്രമധ്യത്തിൽ വീണാലും നാം ഭയപ്പെടുകയില്ല. സമുദ്രം പതഞ്ഞിരമ്പട്ടെ, അതിന്റെ പ്രകമ്പനംകൊണ്ടു പർവതങ്ങൾ കുലുങ്ങട്ടെ. നാം ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 46:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടസമയത്ത് അവിടുന്ന് ഏറ്റവും അടുത്ത സഹായമായിരിക്കുന്നു. അതുകൊണ്ട്, ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ നീങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരമ്പലോടെ കലങ്ങിയാലും പ്രളയത്താൽ പർവ്വതങ്ങൾ കുലുങ്ങിയാലും, നാം ഭയപ്പെടുകയില്ല. സേലാ.
സങ്കീർത്തനങ്ങൾ 46:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളിൽ അവൻ ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ടു ഭൂമി മാറിപ്പോയാലും, പർവ്വതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും, അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
സങ്കീർത്തനങ്ങൾ 46:1-3 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം നമ്മുടെ സങ്കേതവും ശക്തിസ്രോതസ്സും ആകുന്നു, കഷ്ടങ്ങളിൽ അവിടന്ന് ഏറ്റവും അടുത്ത തുണയായിരിക്കുന്നു. അതുകൊണ്ട് ഭൂമി വഴുതിമാറിയാലും പർവതങ്ങൾ ആഴിയുടെ ആഴത്തിൽ അമർന്നാലും അതിലെ വെള്ളം ആർത്തിരമ്പി നുരച്ചുപൊങ്ങിയാലും അതിന്റെ പ്രകമ്പനത്താൽ പർവതങ്ങൾ വിറകൊണ്ടാലും ഞങ്ങൾ ഭയപ്പെടുകയില്ല. സേലാ.