സങ്കീർത്തനങ്ങൾ 41:1-4
സങ്കീർത്തനങ്ങൾ 41:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല; യഹോവ അവനെ രോഗശയ്യയിൽ താങ്ങും. ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തത് എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 41:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും. അവിടുന്ന് അവനെ പരിപാലിക്കും; അവന്റെ ജീവൻ സംരക്ഷിക്കും. അനുഗൃഹീതൻ എന്ന് അവൻ ദേശത്ത് അറിയപ്പെടും. അവിടുന്ന് അവനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയില്ല. രോഗശയ്യയിൽ സർവേശ്വരൻ അവന് ആശ്വാസം നല്കും. അവിടുന്ന് അവനെ സുഖപ്പെടുത്തും. സർവേശ്വരാ, എന്നോടു കരുണയുണ്ടാകണമേ, എനിക്കു സൗഖ്യം നല്കണമേ. അങ്ങേക്കെതിരെ ഞാൻ പാപം ചെയ്തിരിക്കുന്നുവല്ലോ.
സങ്കീർത്തനങ്ങൾ 41:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല. യഹോവ അവനെ രോഗശയ്യയിൽ സഹായിക്കും; രോഗം മാറ്റി അവനെ കിടക്കയിൽനിന്ന് എഴുന്നേല്പിക്കും. “യഹോവേ, എന്നോട് കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; അങ്ങേയോട് ഞാൻ പാപം ചെയ്തിരിക്കുന്നു” എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 41:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല. യഹോവ അവനെ രോഗശയ്യയിൽ താങ്ങും; ദീനത്തിൽ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു. യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൗഖ്യമാക്കേണമേ; നിന്നോടല്ലോ ഞാൻ പാപം ചെയ്തതു എന്നു ഞാൻ പറഞ്ഞു.
സങ്കീർത്തനങ്ങൾ 41:1-4 സമകാലിക മലയാളവിവർത്തനം (MCV)
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല. അവരുടെ രോഗക്കിടക്കയിൽ യഹോവ അവരെ പരിചരിക്കും അവരുടെ രോഗത്തിൽനിന്ന് അവിടന്ന് അവർക്കു സൗഖ്യംനൽകും. “യഹോവേ, എന്നോടു കരുണതോന്നണമേ, എന്നെ സൗഖ്യമാക്കണമേ, ഞാൻ അങ്ങേക്കെതിരേ പാപംചെയ്തിരിക്കുന്നു,” എന്നു പറഞ്ഞു.