സങ്കീർത്തനങ്ങൾ 41:1-2
സങ്കീർത്തനങ്ങൾ 41:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിനു നീ അവനെ ഏല്പിക്കയില്ല
സങ്കീർത്തനങ്ങൾ 41:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദരിദ്രരെക്കുറിച്ച് കരുതലുള്ളവൻ ധന്യൻ; അനർഥവേളകളിൽ സർവേശ്വരൻ അവനെ രക്ഷിക്കും. അവിടുന്ന് അവനെ പരിപാലിക്കും; അവന്റെ ജീവൻ സംരക്ഷിക്കും. അനുഗൃഹീതൻ എന്ന് അവൻ ദേശത്ത് അറിയപ്പെടും. അവിടുന്ന് അവനെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയില്ല.
സങ്കീർത്തനങ്ങൾ 41:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ സംരക്ഷിച്ച് ജീവനോടെ പരിപാലിക്കും; അവൻ ഭൂമിയിൽ അനുഗൃഹീതനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന് അവിടുന്ന് അവനെ ഏല്പിച്ചു കൊടുക്കുകയില്ല.
സങ്കീർത്തനങ്ങൾ 41:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
എളിയവനെ ആദരിക്കുന്നവൻ ഭാഗ്യവാൻ; അനർത്ഥദിവസത്തിൽ യഹോവ അവനെ വിടുവിക്കും. യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവൻ ഭൂമിയിൽ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല.
സങ്കീർത്തനങ്ങൾ 41:1-2 സമകാലിക മലയാളവിവർത്തനം (MCV)
ദരിദ്രരോട് കരുതലുള്ളവർ അനുഗൃഹീതർ; അനർഥകാലത്ത് യഹോവ അവരെ വിടുവിക്കും യഹോവ അവരെ സംരക്ഷിക്കുകയും കാത്തുപാലിക്കുകയും ചെയ്യും— അവർ ദേശത്ത് അനുഗ്രഹിക്കപ്പെട്ടവരുടെ കൂട്ടത്തിലാകും— അവരുടെ ശത്രുക്കളുടെ ഇംഗിതത്തിനവരെ ഏൽപ്പിച്ചുകൊടുക്കുകയില്ല.