സങ്കീർത്തനങ്ങൾ 4:5-7
സങ്കീർത്തനങ്ങൾ 4:5-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വയ്പിൻ. നമുക്ക് ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. ധാന്യവും വീഞ്ഞും വർധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 4:5-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഉചിതമായ യാഗങ്ങളർപ്പിച്ച് സർവേശ്വരനിൽ ശരണപ്പെടുവിൻ. “ഞങ്ങൾക്ക് ഇനിയും നന്മ വരുമോ?” എന്നു പലരും ശങ്കിക്കുന്നു. സർവേശ്വരാ, അങ്ങയുടെ മുഖകാന്തി ഞങ്ങളുടെമേൽ വീശണമേ. ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ, അവർക്കുണ്ടായതിലും അധികം ആനന്ദം അവിടുന്ന് എനിക്കു നല്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 4:5-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിയാഗങ്ങൾ അർപ്പിക്കുവിൻ; യഹോവയിൽ ആശ്രയം വയ്ക്കുവിൻ. “നമുക്ക് ആര് നന്മയായത് കാണിച്ചുതരും?” എന്നു പലരും പറയുന്നു; യഹോവേ, അങ്ങേയുടെ മുഖപ്രകാശം ഞങ്ങളുടെമേൽ ഉദിപ്പിക്കേണമേ. ധാന്യാഭിവൃദ്ധി ഉണ്ടായപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം അവിടുന്ന് എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 4:5-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിയാഗങ്ങളെ അർപ്പിപ്പിൻ; യഹോവയിൽ ആശ്രയം വെപ്പിൻ. നമുക്കു ആർ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേൽ ഉദിപ്പിക്കേണമേ. ധാന്യവും വീഞ്ഞും വർദ്ധിച്ചപ്പോൾ അവർക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തിൽ നല്കിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 4:5-7 സമകാലിക മലയാളവിവർത്തനം (MCV)
നീതിയാഗങ്ങൾ അർപ്പിക്കുകയും യഹോവയിൽ ആശ്രയിക്കുകയും ചെയ്യുക. “നമുക്കു നന്മചെയ്യുന്നത് ആരാണ്?” എന്നു പലരും ചോദിക്കുന്നു. യഹോവേ, അവിടത്തെ മുഖകാന്തി ഞങ്ങളുടെമേൽ പ്രകാശിപ്പിക്കണമേ. ധാന്യവും പുതുവീഞ്ഞും സമൃദ്ധമായി വിളവെടുത്തപ്പോൾ അവർക്കുണ്ടായതിലുമധികം ആനന്ദം അങ്ങ് എന്റെ ഹൃദയത്തിൽ പകർന്നിരിക്കുന്നു.