സങ്കീർത്തനങ്ങൾ 3:3-5
സങ്കീർത്തനങ്ങൾ 3:3-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്ത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 3:3-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരമനാഥാ, അവിടുന്നാണ് എന്റെ പരിച; ധൈര്യവും ശക്തിയും പകർന്ന് അവിടുന്ന് എനിക്കു ജയമരുളുന്നു. സർവേശ്വരനോടു ഞാൻ നിലവിളിക്കുമ്പോൾ, വിശുദ്ധഗിരിയിൽനിന്ന് അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു. രാത്രിയിൽ ഞാൻ ശാന്തനായി ഉറങ്ങുന്നു. വീണ്ടും ഉണർന്നെഴുന്നേല്ക്കുന്നു. അവിടുത്തെ കരങ്ങളിൽ ഞാൻ സുരക്ഷിതനാണല്ലോ.
സങ്കീർത്തനങ്ങൾ 3:3-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, അവിടുന്ന് എനിക്ക് ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു; അവിടുന്ന് തന്റെ വിശുദ്ധപർവ്വതത്തിൽനിന്ന് ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 3:3-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു. ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻതന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ. ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 3:3-5 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ യഹോവേ, അങ്ങാണ് എനിക്കുചുറ്റും പരിച, അങ്ങാണ് എന്റെ ബഹുമതി, എന്റെ ശിരസ്സിനെ ഉയർത്തുന്നതും അങ്ങാണ്. ഞാൻ യഹോവയോട് ഉച്ചത്തിൽ നിലവിളിക്കുന്നു, അവിടന്നു തന്റെ വിശുദ്ധഗിരിയിൽനിന്ന് എനിക്ക് ഉത്തരമരുളുന്നു. സേലാ. ഞാൻ കിടന്നുറങ്ങുന്നു; യഹോവ എന്നെ കാക്കുന്നതിനാൽ ഞാൻ ഉറക്കമുണരുന്നു.