സങ്കീർത്തനങ്ങൾ 29:1-4
സങ്കീർത്തനങ്ങൾ 29:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുപ്പിൻ, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുപ്പിൻ. യഹോവയ്ക്ക് അവന്റെ നാമത്തിന്റെ മഹത്ത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ച് യഹോവയെ നമസ്കരിപ്പിൻ. യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
സങ്കീർത്തനങ്ങൾ 29:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്വർഗശക്തികളേ, സർവേശ്വരനെ മഹത്ത്വപ്പെടുത്തുവിൻ, അവിടുത്തെ മഹത്ത്വവും ശക്തിയും പ്രഘോഷിക്കുവിൻ; സർവേശ്വരന്റെ നാമം മഹിമയേറിയത് എന്ന് ഉദ്ഘോഷിക്കുവിൻ; വിശുദ്ധവസ്ത്രാലങ്കാരത്തോടെ അവിടുത്തെ ആരാധിക്കുവിൻ. സർവേശ്വരന്റെ ശബ്ദം സമുദ്രങ്ങളുടെ മീതെ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവമായ സർവേശ്വരൻ പെരുവെള്ളത്തിൻ മീതെ ഇടി മുഴക്കുന്നു. അവിടുത്തെ ശബ്ദം ശക്തിയോടും ഗാംഭീര്യത്തോടും മുഴങ്ങുന്നു.
സങ്കീർത്തനങ്ങൾ 29:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
സ്വര്ഗീയ ദൂതന്മാരെ, യഹോവയ്ക്ക് കൊടുക്കുവിൻ, യഹോവയ്ക്ക് മഹത്ത്വവും ശക്തിയും കൊടുക്കുവിൻ. യഹോവയ്ക്ക് അവിടുത്തെ നാമത്തിന് യോഗ്യമായ മഹത്ത്വം കൊടുക്കുവിൻ; വിശുദ്ധിയുടെ സൗന്ദര്യത്തോടെ യഹോവയെ ആരാധിക്കുവിൻ. യഹോവയുടെ ശബ്ദം സമുദ്രത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്ത്വത്തിന്റെ ദൈവം തന്നെ, ഇടിമുഴക്കുന്നു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
സങ്കീർത്തനങ്ങൾ 29:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവപുത്രന്മാരേ, യഹോവെക്കു കൊടുപ്പിൻ, യഹോവെക്കു മഹത്വവും ശക്തിയും കൊടുപ്പിൻ. യഹോവെക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിൻ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിൻ. യഹോവയുടെ ശബ്ദം വെള്ളത്തിൻമീതെ മുഴങ്ങുന്നു; പെരുവെള്ളത്തിൻമീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു. യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
സങ്കീർത്തനങ്ങൾ 29:1-4 സമകാലിക മലയാളവിവർത്തനം (MCV)
ദൈവപുത്രന്മാരേ, യഹോവയ്ക്കു കൊടുക്കുക, യഹോവയ്ക്കു മഹത്ത്വവും ശക്തിയും കൊടുക്കുക. യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക. യഹോവയുടെ ശബ്ദം ആഴിക്കുമീതേ മുഴങ്ങുന്നു; മഹത്ത്വത്തിന്റെ ദൈവം ഇടിമുഴക്കുന്നു, യഹോവയുടെ ശബ്ദം പെരുവെള്ളത്തിനുമീതേ മുഴങ്ങുന്നു. യഹോവയുടെ ശബ്ദം ശക്തിയുള്ളതാണ്; യഹോവയുടെ ശബ്ദം പ്രതാപമേറിയതാണ്.