സങ്കീർത്തനങ്ങൾ 28:1-2
സങ്കീർത്തനങ്ങൾ 28:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നെ. ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർ മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
സങ്കീർത്തനങ്ങൾ 28:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ഞാനങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അഭയശിലയായ അങ്ങ് എന്റെ നിലവിളി കേൾക്കണമേ; അങ്ങ് ഉത്തരമരുളാതിരുന്നാൽ ഞാൻ പാതാളത്തിൽ പതിച്ചവരെപ്പോലെയാകും. ഞാൻ അവിടുത്തെ അതിവിശുദ്ധമന്ദിരത്തിലേക്ക്, കൈ നീട്ടി സഹായത്തിനായി പ്രാർഥിക്കുമ്പോൾ, എന്റെ യാചന കേൾക്കണമേ.
സങ്കീർത്തനങ്ങൾ 28:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ കർത്താവേ, അങ്ങ് മൗനമായി ഇരിക്കരുതേ; അവിടുന്ന് മിണ്ടാതിരുന്നിട്ട്, ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിക്കുവാൻ തന്നെ. ഞാൻ എന്റെ കൈകൾ വിശുദ്ധമന്ദിരത്തിലേക്ക് ഉയർത്തി അങ്ങേയോട് നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
സങ്കീർത്തനങ്ങൾ 28:1-2 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യഹോവേ, ഞാൻ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേൾക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാൻ കുഴിയിൽ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാൻ തന്നേ. ഞാൻ എന്റെ കൈകളെ വിശുദ്ധാന്തർമ്മന്ദിരത്തിങ്കലേക്കുയർത്തി നിന്നോടു നിലവിളിക്കുമ്പോൾ എന്റെ യാചനകളുടെ ശബ്ദം കേൾക്കേണമേ.
സങ്കീർത്തനങ്ങൾ 28:1-2 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായ അങ്ങ്, അവിടത്തെ കാതുകൾ എന്റെമുമ്പിൽ കൊട്ടിയടയ്ക്കരുതേ. അവിടന്ന് മൗനം അവലംബിച്ചാൽ, കുഴിയിൽ വെക്കപ്പെടുന്നവരെപ്പോലെ ഞാൻ ആയിത്തീരും. അവിടത്തെ അതിവിശുദ്ധ സ്ഥലത്തേക്ക് ഞാൻ എന്റെ കരങ്ങൾ ഉയർത്തുമ്പോൾ, സഹായത്തിനായി ഞാൻ വിളിക്കുമ്പോൾത്തന്നെ കരുണയ്ക്കായുള്ള എന്റെ വിലാപം കേൾക്കണമേ.