സങ്കീർത്തനങ്ങൾ 20:4-5
സങ്കീർത്തനങ്ങൾ 20:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താൽപര്യമൊക്കെയും നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 20:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ; അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയക്കൊടി ഉയർത്തും. സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.
സങ്കീർത്തനങ്ങൾ 20:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്കു നല്കട്ടെ; നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
സങ്കീർത്തനങ്ങൾ 20:4-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.