സങ്കീർത്തനങ്ങൾ 20:1-5

സങ്കീർത്തനങ്ങൾ 20:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യഹോവ കഷ്ടകാലത്തിൽ നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. നിന്റെ വഴിപാടുകളെയൊക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ. നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താൽപര്യമൊക്കെയും നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 20:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കഷ്ടകാലത്ത് സർവേശ്വരൻ അങ്ങേക്ക് ഉത്തരമരുളട്ടെ; യാക്കോബിന്റെ ദൈവം അങ്ങയെ സംരക്ഷിക്കട്ടെ. അവിടുന്നു വിശുദ്ധമന്ദിരത്തിൽനിന്ന് അങ്ങേക്കു സഹായം അയയ്‍ക്കട്ടെ, അവിടുന്നു സീയോനിൽനിന്ന് അങ്ങേക്കു തുണയരുളട്ടെ. അങ്ങയുടെ എല്ലാ വഴിപാടുകളും സർവേശ്വരൻ സ്വീകരിക്കട്ടെ. അങ്ങയുടെ ഹോമയാഗങ്ങളിൽ അവിടുന്നു പ്രസാദിക്കട്ടെ. അങ്ങയുടെ അഭിലാഷം അവിടുന്നു നിറവേറ്റട്ടെ, അങ്ങയുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ; അങ്ങയുടെ വിജയത്തിൽ ഞങ്ങൾ ആർപ്പുവിളിക്കും, ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ ഞങ്ങൾ വിജയക്കൊടി ഉയർത്തും. സർവേശ്വരൻ അങ്ങയുടെ അപേക്ഷകളെല്ലാം നിറവേറ്റട്ടെ.

സങ്കീർത്തനങ്ങൾ 20:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യഹോവ കഷ്ടകാലത്ത് നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍റെ ദൈവത്തിന്‍റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. കർത്താവ് തന്‍റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്കു സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ. നിന്‍റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; നിന്‍റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ. നിന്‍റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്കു നല്കട്ടെ; നിന്‍റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ. ഞങ്ങൾ നിന്‍റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്‍റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്‍റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 20:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യഹോവ കഷ്ടകാലത്തിൽ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ. അവൻ വിശുദ്ധമന്ദിരത്തിൽനിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ; സീയോനിൽനിന്നു നിന്നെ താങ്ങുമാറാകട്ടെ. നിന്റെ വഴിപാടുകളെ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ. നിന്റെ ഹൃദയത്തിലെ ആഗ്രഹം അവൻ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവർത്തിക്കട്ടെ. ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവർത്തിക്കുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 20:1-5 സമകാലിക മലയാളവിവർത്തനം (MCV)

കഷ്ടകാലത്തിൽ, യഹോവ നിങ്ങൾക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിൻ ദൈവത്തിന്റെ നാമം നിങ്ങളെ സംരക്ഷിക്കട്ടെ. അവിടന്ന് തിരുസന്നിധാനത്തിൽനിന്ന് നിങ്ങൾക്കു സഹായം അയയ്ക്കട്ടെ സീയോനിൽനിന്ന് അവിടന്ന് പിൻതുണയേകട്ടെ. നിങ്ങളുടെ യാഗാർപ്പണങ്ങൾ അവിടന്ന് ഓർക്കുമാറാകട്ടെ നിങ്ങളുടെ ഹോമയാഗങ്ങൾ അവിടത്തേക്ക് സ്വീകാര്യമായിരിക്കട്ടെ. സേലാ. അവിടന്ന് നിങ്ങളുടെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റട്ടെ നിങ്ങളുടെ ഉദ്യമങ്ങളെല്ലാം സഫലമാക്കട്ടെ. താങ്കളുടെ വിജയംനേടുമ്പോൾ ഞങ്ങൾ ആനന്ദഘോഷം മുഴക്കും ഞങ്ങളുടെ ദൈവത്തിൻ നാമത്തിൽ ഞങ്ങൾ വിജയക്കൊടികൾ പാറിക്കും.