സങ്കീർത്തനങ്ങൾ 2:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സങ്കീർത്തനങ്ങൾ 2:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്
സങ്കീർത്തനങ്ങൾ 2:2-3 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം; ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു.
സങ്കീർത്തനങ്ങൾ 2:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്
സങ്കീർത്തനങ്ങൾ 2:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു
സങ്കീർത്തനങ്ങൾ 2:2 MCV (സമകാലിക മലയാളവിവർത്തനം)
യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു.