സങ്കീർത്തനങ്ങൾ 2:1-4
സങ്കീർത്തനങ്ങൾ 2:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർഥമായതു നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവന്റെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നത്: നാം അവരുടെ കെട്ടുകളെ പൊട്ടിച്ച് അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
സങ്കീർത്തനങ്ങൾ 2:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
രാഷ്ട്രങ്ങളുടെ ഗൂഢാലോചനകൾ വ്യർഥം, ജനതകളുടെ കുടിലതന്ത്രങ്ങൾ നിഷ്ഫലം. നമുക്ക് ഈ ബന്ധനങ്ങൾ പൊട്ടിച്ചെറിയാം; ഈ കെട്ടുകൾ തകർത്തു സ്വതന്ത്രരാകാം എന്നു പറഞ്ഞുകൊണ്ടു രാജാക്കന്മാർ സർവേശ്വരനും അവിടുത്തെ അഭിഷിക്തനുമെതിരെ ഗൂഢതന്ത്രങ്ങൾ ആവിഷ്കരിക്കുന്നു. സ്വർഗാധിപതി അവരെ നോക്കി ചിരിക്കുന്നു; അവിടുന്ന് അവരെ പരിഹസിക്കുന്നു.
സങ്കീർത്തനങ്ങൾ 2:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ജനതകൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായത് നിരൂപിക്കുന്നതും എന്ത്? യഹോവയ്ക്കും അവിടുത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കുകയും ചെയ്യുന്നത്: “നാം അവരുടെ കെട്ടുകൾ പൊട്ടിച്ച് അവരുടെ കയറുകൾ എറിഞ്ഞുകളയുക.” സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.
സങ്കീർത്തനങ്ങൾ 2:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ജാതികൾ കലഹിക്കുന്നതും വംശങ്ങൾ വ്യർത്ഥമായതു നിരൂപിക്കുന്നതും എന്തു? യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു: നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക. സ്വർഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു; കർത്താവു അവരെ പരിഹസിക്കുന്നു.
സങ്കീർത്തനങ്ങൾ 2:1-4 സമകാലിക മലയാളവിവർത്തനം (MCV)
രാഷ്ട്രങ്ങൾ ഗൂഢാലോചന നടത്തുന്നതും ജനതകൾ വ്യർഥപദ്ധതികൾ ആവിഷ്കരിക്കുന്നതും എന്തിന്? യഹോവയ്ക്കും അവിടത്തെ അഭിഷിക്തനും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുകയും ഭരണാധിപന്മാർ ഒന്നിച്ചണിനിരക്കുകയും ചെയ്യുന്നു. “നമുക്ക് അവരുടെ ചങ്ങലകൾ പൊട്ടിക്കാം അവരുടെ വിലങ്ങുകൾ എറിഞ്ഞുകളയാം!” എന്ന് അവർ പറയുന്നു. സ്വർഗത്തിൽ ഉപവിഷ്ടനായിരിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു.