സങ്കീർത്തനങ്ങൾ 15:3-4
സങ്കീർത്തനങ്ങൾ 15:3-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാവുകൊണ്ട് കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യം ചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:3-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പരദൂഷണം പറയുകയോ, സ്നേഹിതനെ ദ്രോഹിക്കുകയോ, അയൽക്കാരനെ അപമാനിക്കുകയോ ചെയ്യാത്തവൻ. ദുർവൃത്തനെ നിന്ദ്യനായി കരുതുകയും ദൈവഭക്തനെ ആദരിക്കുകയും എന്തു നഷ്ടം വന്നാലും വാക്കു പാലിക്കുകയും ചെയ്യുന്നവൻ.
സങ്കീർത്തനങ്ങൾ 15:3-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാവുകൊണ്ട് ഏഷണി പറയാതെയും തന്റെ കൂട്ടുകാരന് ദോഷം ചെയ്യാതെയും കൂട്ടുകാരന് അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കുകയും ചെയ്യുന്നവൻ; സത്യംചെയ്തിട്ട് നഷ്ടം വന്നാലും വാക്കു മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:3-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നാവുകൊണ്ടു കുരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ; വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ
സങ്കീർത്തനങ്ങൾ 15:3-4 സമകാലിക മലയാളവിവർത്തനം (MCV)
തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ; ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ